കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അസൗകര്യങ്ങൾ മനംമടുപ്പിക്കുന്നത്; ഹൈകോടതി

കൊ​ച്ചി: കോ​ഴി​ക്കോ​ട് കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ അ​സൗ​ക​ര്യ​ങ്ങ​ൾ മ​നം​മ​ടു​പ്പി​ക്കു​ന്ന​താ​യി ഹൈ​കോ​ട​തി. മ​നു​ഷ്യ​വാ​സ​ത്തി​ന്​ ഒ​രു ത​ര​ത്തി​ലും യോ​ഗ്യ​മ​ല്ലാ​ത്ത ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളും അ​ട​ച്ചി​ട്ട സെ​ല്ലു​ക​ളു​മാ​ണ്​ അ​വി​ടെ​യു​ള്ള​ത്. ആ​ശു​പ​ത്രി എ​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ക​ൾ​ക്ക് സ​മാ​ന​മാ​യ ഇ​ട​ങ്ങ​ളാ​ണി​ത്. മ​തി​യാ​യ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം രോ​ഗി​ക​ളെ ഇ​ത്ത​രം സെ​ല്ലു​ക​ളി​ൽ പൂ​ട്ടി​യി​ടു​ക​യ​ല്ലാ​തെ മ​റ്റ്​ മാ​ർ​ഗ​ങ്ങ​ളി​ല്ല. അ​തി​ന്​ ഡോ​ക്ട​ർ​മാ​ർ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്. സെ​ല്ലു​ക​ളി​ൽ​നി​ന്ന് ഉ​യ​രു​ന്ന രോ​ദ​ന​ങ്ങ​ൾ ഇ​പ്പോ​ഴും കാ​തു​ക​ളി​ൽ മു​ഴ​ങ്ങു​ന്ന​താ​യും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റി​സ് ബ​സ​ന്ത് ബാ​ലാ​ജി എ​ന്നി​വ​രു​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ച് പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ നി​രീ​ക്ഷി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ജ​ഡ്ജി​മാ​ർ കു​തി​ര​വ​ട്ടം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രും ക​ണ്ട​തി​ന് സ​മാ​ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ടും ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ കോ​ട​തി പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള​വ​യാ​ണ് കെ​ട്ടി​ട​ങ്ങ​ൾ. സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ, പാ​ച​ക​ക്കാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രു​ടെ ക​ടു​ത്ത ക്ഷാ​മം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. പ​ല​യി​ട​ത്തും ചു​റ്റു​മ​തി​ൽ പോ​ലു​മി​ല്ലാ​ത്ത​ത് രോ​ഗി​ക​ളു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്നു.

ഇ​ഴ​ജ​ന്തു​ക്ക​ൾ നി​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ൽ രാ​ത്രി വെ​ളി​ച്ച​വു​മി​ല്ല. അ​ടു​ക്ക​ള​യി​ൽ​നി​ന്ന് വാ​ർ​ഡു​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ളി​ല്ല. രോ​ഗി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ ആ​ധാ​ർ എ​ൻ​റോ​ൾ​മെ​ന്‍റ്​ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മാ​ന​സി​ക​രോ​ഗി​ക​ൾ ര​ണ്ടാം​കി​ട പൗ​ര​ന്മാ​ര​ല്ല. അ​ന്ത​​സ്സോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ള്ള അ​വ​രു​ടെ ക്ഷേ​മ​ത്തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന്​ ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞ് സ​ർ​ക്കാ​റി​ന് ഒ​ഴി​യാ​നാ​കി​ല്ല. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന്​ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും പ​രി​ഹാ​ര​ത്തി​ന്​ വേ​ണ്ടി വ​രു​ന്ന സ​മ​യ​വും വ്യ​ക്​​ത​മാ​ക്കി ആ​രോ​ഗ്യ -സാ​മൂ​ഹ്യ​നീ​തി സെ​ക്ര​ട്ട​റി​മാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന്​ നി​ർ​ദേ​ശി​ച്ച കോ​ട​തി ഹ​ര​ജി വീ​ണ്ടും സെ​പ്റ്റം​ബ​ർ എ​ട്ടി​ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

Tags:    
News Summary - highcourt bad situation of kuthiravattam mental hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.