ചെല്ലപ്പൻ മാധവൻ
ഈരാറ്റുപേട്ട: പട്ടികജാതി വിഭാഗത്തിൽപെട്ട ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 66കാരന് 80 വർഷം കഠിനതടവും 2,60,000 രൂപ പിഴയും. അയർക്കുന്നം മഹാത്മ ഗാന്ധി കോളനി ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ചെല്ലപ്പൻ മാധവനെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി റോഷൻ തോമസ് ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ 2,30,000 രൂപ അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടു. ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം, പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
2025 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. അയർക്കുന്നം പൊലീസ് സ്റ്റേഷനിലെ എസ്.ഐയായിരുന്ന സജു ടി. ലൂക്കോസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇൻസ്പെക്ടർമാരായ യു. ശ്രീജിത്ത്, അനൂപ് ജോസ് എന്നിവർ തുടരന്വേഷണം നടത്തി. കോട്ടയം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായിരുന്ന കെ.ജി. അനീഷ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 29 സാക്ഷികളെ വിസ്തരിക്കുകയും 36 പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.