ഓപറേഷന്‍ തൂഫാൻ:10,000 കടന്ന് അറസ്റ്റ്; കൂടുതൽ അറസ്റ്റ് എറണാകുളത്തും കോഴിക്കോടും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ രണ്ടിന് ആരംഭിച്ച ‘ഓപറേഷൻ തൂഫാന്‍റെ’ ഭാഗമായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 10,000 കവിഞ്ഞു.

ലഹരി വസ്തുക്കൾ കൈവശം വെച്ചതിന് 10,015 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 9280 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ജില്ലയിലാണ് -1327. കൂടുതല്‍ അറസ്റ്റ് നടന്നിട്ടുള്ളത് എറണാകുളം ജില്ലയിലാണ് -1,393. രണ്ടാമത് കോഴിക്കോടും, 1,373. മലപ്പുറത്ത് 999 പേരെ അറസ്റ്റ് ചെയ്തു.

കൊച്ചി സിറ്റി, പാലക്കാട് എന്നീ പൊലീസ് ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്. 700 ലധികം കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ റൂറലിലാണ് കുറവ്, 137 എണ്ണം. 139 പേരാണ് ഇവിടെ അറസ്റ്റിലായത്. ഇതുവരെ 8289.409 ഗ്രാം എം.ഡി.എം.എയും 1004.784 കിലോ കഞ്ചാവും 2382 കഞ്ചാവ് ചെടികളുമാണ് പിടിച്ചെടുത്തത്.

Tags:    
News Summary - Operation Toofan: Arrests cross 10,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.