തിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ സ്വപ്നപദ്ധതിയായി തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാത (സെമി ഹൈസ്പീഡ് റെയിൽ കോറിഡോർ) പദ്ധതി അടുത്ത മന്ത്രിസഭയോഗത്തിൽ പരിഗണിക്കും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭയോഗം ഫയൽ പരിഗണിച്ചെങ്കിലും പദ്ധയിന്മേൽ വിശദമായ പരിശോധന വേണമെന്ന അഭിപ്രായത്തെതുടർന്ന് കൂടുതൽ വ്യക്തതക്കായി അടുത്ത മന്ത്രിസഭയിൽ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. പദ്ധതിയുടെ പവർപോയൻറ് പ്രസേൻറഷൻ മന്ത്രിസഭഅംഗങ്ങൾക്കായി അടുത്ത മന്ത്രിസഭയോഗത്തിന് ശേഷം നടത്തും.
കഴിഞ്ഞദിവസം പദ്ധതിയുടെ രൂപരേഖക്ക് സർക്കാർ പ്രാഥമികാംഗീകാരം നൽകിയിരുന്നു. 515 കിലോമീറ്റര്‍ പാതക്ക് 55,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.