സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യത്തിന് സ്റ്റേ; പരാതിക്കാരിയുടെ വസ്ത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ അനാവശ്യമെന്ന് ഹൈകോടതി

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യത്തിന് ഹൈകോടതി സ്റ്റേ. പ​രാ​തി​ക്കാ​രി​യു​ടെ വ​സ്​​ത്ര​ധാ​ര​ണം പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ മു​ൻ​കൂ​ർ ജാ​മ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത്. അതേസമയം, സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും ഹൈകോടതി ഉത്തരവിട്ടു.

കൊയിലാണ്ടി ക്യാമ്പിൽ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ നൽകിയ ഹരജിയിലാണ് ഹൈകോടതി നടപടി. ഹരജിയിൽ വിശദമായ വാദം കേൾക്കാൻ തീരുമാനിച്ച കോടതി സിവിക് ചന്ദ്രന് നോട്ടിസ് അയച്ചു.

പരാതിക്കാരിയുടെ വസ്ത്രവുമായി ബന്ധപ്പെട്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അനാവശ്യമെന്ന് വിലയിരുത്തിയ ഹൈകോടതി, കേസിന്‍റെ രേഖകൾ വിളിച്ചു വരുത്തുമെന്ന് അറിയിച്ചു.

സിവിക് ചന്ദ്രനുമായി ബന്ധപ്പെട്ട് മൂന്നു ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലുണ്ട്. മുൻകൂർ ജാമ്യം അനുവദിച്ച വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ രണ്ട് അപ്പീലുകളും പരാതിക്കാരിയുടെ ഹരജിയുമാണുള്ളത്.

സി​വി​ക്കി​നെ​തി​രാ​യ ര​ണ്ടാ​മ​ത്തെ പീ​ഡ​ന പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​രി​യു​ടെ വ​സ്​​ത്ര​ധാ​ര​ണം പ്ര​കോ​പ​ന​പ​ര​മാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത് ച​ർ​ച്ച​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ദ്യ ഉ​ത്ത​ര​വി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളും വി​വാ​ദ​മാ​യ​ത്.

മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​ക്കൊ​പ്പം പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യ ഫോ​ട്ടോ​യിൽ​ പ​രാ​തി​ക്കാ​രി​യെ ലൈം​ഗി​ക പ്ര​കോ​പ​ന​മു​ണ്ടാ​ക്കു​ന്ന വ​സ്​​ത്ര​ത്തി​ലാ​ണ്​ കാ​ണു​ന്ന​തെ​ന്നും ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​തി​യി​ൽ ചു​മ​ത്തി​യ ശി​ക്ഷാ​നി​യ​മം 354 എ ​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക പീ​ഡ​ന​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണ്​ ഉ​ത്ത​ര​വി​ലു​ള്ള​ത്.

ശാ​രീ​രി​ക അ​വ​ശ​ത​ക​ളു​ള്ള 74കാ​ര​നാ​യ സി​വി​ക്,​ പ​രാ​തി​ക്കാ​രി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന​ത്​ അ​വി​ശ്വ​സ​നീ​യ​മാ​ണ്. അ​തി​നാ​ൽ മു​ൻ​കൂ​ർ ജാ​മ്യ​മ​നു​വ​ദി​ക്കാ​ൻ യോ​ജി​ച്ച കേ​സാ​ണി​തെ​ന്നും​ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്ജ്​ എ​സ്. കൃ​ഷ്​​ണ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കോ​ട​തി ആ​ഗ​സ്റ്റ് 12ന്​ ​സി​വി​കി​ന്​ മു​ൻ​കൂ​ർ ജാ​മ്യ​മ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ഫേ​സ്ബു​ക്കി​ലെ ഫോ​ട്ടോ​ക​ളാ​ണ് പ്ര​തി​ഭാ​ഗം ഹാ​ജ​രാ​ക്കി​യ​ത്.

സി​വി​കി​ന്​ എ​തി​രെ​യു​ള്ള ര​ണ്ടാ​മ​ത്തെ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യു​ള്ള ഉ​ത്ത​ര​വി​ലാ​ണ്​ വി​വാ​ദ​പ​രാ​മ​ർ​ശം. ആ​ദ്യ കേ​സി​ലും ഇ​തേ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യ​മ​നു​വ​ദി​ച്ചി​രു​ന്നു. ദ​ലി​ത്​ യു​വ​തി​യാ​യി​രു​ന്നു ആ​ദ്യ​കേ​സി​ൽ പ​രാ​തി​ക്കാ​രി. ​എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം ത​ട​യാ​നു​ള്ള നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​വും ആ​രോ​പി​ച്ചി​രു​ന്നു.

ജാ​തി​വി​വേ​ച​ന​ത്തി​നെ​തി​രാ​യി ചി​ന്തി​ക്കു​ന്ന​യാ​ളെ​ന്ന്​ തെ​ളി​യി​ക്കാ​ൻ​ ജാ​തി​യേ​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കാ​ത്ത 1965ലെ ​ എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സി​വി​ക്​ ആ​ദ്യ​കേ​സി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​ങ്ങ​നെ​യു​ള്ള​യാ​ൾ ദ​ലി​ത്​ എ​ന്ന്​ അ​റി​ഞ്ഞ്​ പ​രാ​തി​ക്കാ​രി​യോ​ട്​ കു​റ്റം ചെ​യ്തു​വെ​ന്ന്​ പ​റ​യാ​നാ​വി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി​യും പ്ര​തി​യു​മാ​യു​ള്ള ശാ​രീ​രി​ക സ​വി​ശേ​ഷ​ത​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ കേ​സെ​ടു​ത്ത പ്ര​കാ​ര​മു​ള്ള ആ​ക്ര​മ​ണം സാ​ധ്യ​മ​ല്ലെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു.

2020 ഫെബ്രുവരി എട്ടിന് നന്തി കടപ്പുറത്ത് നടന്ന ക്യാമ്പിൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നാണ് രണ്ട് കേസുകളിലുമുള്ള ആരോപണം. പരാതിക്കാരിയുടെ വസ്ത്രം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോടതിയുടെ പരാമർശം വിവാദമായതിന് പിന്നാലെ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്ജിനെ സ്ഥലം മാറ്റിയിരുന്നു.

Tags:    
News Summary - High Court stays Civic Chandran's anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.