ഗവർണറുടെ നടപടിക്ക് സ്റ്റേ; കാലിക്കറ്റ് വി.സിക്ക് തുടരാ​മെന്ന് ഹൈകോടതി

കൊച്ചി: കാലിക്കറ്റ് സർവകലാശാല വി.സി. ഡോ.എം.കെ. ജയരാജിനെ പുറത്താക്കിയ നടപടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഹൈകോടതി സ്റ്റേ ചെയ്തു. യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നിയമനം എന്ന് കാണിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇവരെ പുറത്താക്കിയത്. സാ​ങ്കേതിക സർവകലാശാല വി.സി ഡോ. രാജശ്രീയെ പുറത്താക്കിയ നടപടി ശരിവെച്ച സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു ഗവർണറുടെ നടപടി.

അതിനിടെ, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വി.സി. ഡോ.എം.വി. നാരായണനെ പുറത്താക്കിയ ചാൻസലറുടെ നടപടി സ്റ്റേ ചെയ്യാൻ ഹൈകോടതി വിസമ്മതിച്ചു. പുറത്താക്കിയ നടപടിയെ ചോദ്യം ചെയ്ത് ഡോ. എം. വി. നാരായണനും ഡോ. എം. കെ. ജയരാജും ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി. പി. മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇവരുടെ നിയമനം യു.ജി.സി ചട്ടപ്രകാരമല്ലെന്നു പറഞ്ഞ് അസാധുവാക്കിയ ചാൻസലറുടെ മാർച്ച് ഏഴിലെ ഉത്തരവു ചോദ്യം ചെയ്താണു ഹർജി.

Tags:    
News Summary - High Court said that Calicut VC can continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.