ഭക്​തരെയും മാധ്യമങ്ങളെയും ശബരിമലയിൽ കടത്തിവിടാൻ തടസ്സമെന്തെന്ന്​ ഹൈകോടതി

കൊച്ചി: യഥാർഥ ഭക്​തരെയും മാധ്യമ പ്രവർത്തകരെയും ശബരിമലയിലേക്ക്​ കടത്തിവിടുന്നതിന്​ തടസ്സമെന്തെന്ന്​ ഹൈകോ ടതി. സുരക്ഷയുടെ മറവിൽ സർക്കാറിന്​ എന്തും ചെയ്യാനാവില്ലെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ശബരിമലയിൽ​ മാധ്യമങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയതായി ആരോപിച്ച്​ സ്വകാര്യചാനൽ സമർപ്പിച്ച ഹരജിയാണ്​ കോടതി പരിഗണിച്ചത്. പൊലീസി​​​​​െൻറ സുരക്ഷ പരിശോധനയുടെ ഭാഗമായുള്ള നിയന്ത്രണമല്ലാതെ മാധ്യമങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിട്ടില്ലെന്ന്​ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

സുരക്ഷ ഉദ്യോഗസ്​ഥരൊഴികെയുള്ളവരെയെല്ലാം സുരക്ഷയുടെ ഭാഗമായി ഒഴിവാക്കിയിരുന്നു. മാധ്യമങ്ങളെ 15ന്​ വൈകീട്ടു മുതൽ പ്രവേശിപ്പിക്കാനാണ്​ തീരുമാനിച്ചിരുന്നത്​​. എന്നാൽ, ചിലർ 14ന്​ വൈകുന്നേരം തന്നെ ശബരിമലയിലേക്ക്​ പോകാനായി എത്തിയതാണ്​ പ്രശ്​നമായത്​. മൂന്ന്​ മാധ്യമ പ്രവർത്തകരാണ്​ അപ്പോൾ ഉണ്ടായിരുന്നതെന്നും സർക്കാർ വ്യക്​തമാക്കി.

മാധ്യമങ്ങൾ എത്തുന്നതിൽ എന്താണു പ്രശ്നമെന്ന്​ തുടർന്ന്​ കോടതി ചോദിച്ചു. 15,000 പൊലീസുകാരുണ്ടായിട്ടും വീണ്ടും സുരക്ഷയെക്കുറിച്ചാണ്​ സർക്കാർ പറയുന്നത്. സുരക്ഷ പരിശോധന ഉൾപ്പെടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങളെ അനുവദിക്കാം. സംഭവിക്കുന്നത് എന്താണെന്ന് എല്ലാവരും അറിയ​െട്ടയെന്നും മാധ്യമങ്ങളെ തടയരുതെന്നും കോടതി നിർദേശിച്ചു. ഇക്കാര്യത്തിൽ സത്യവാങ്​മൂലം നൽകാനും സർക്കാറിനോട്​ ആവശ്യപ്പെട്ടു.

ശബരിമലയിൽ യുവതി പ്രവേശനം തടയാൻ ആഹ്വാനം നൽകിയ ബി.ജെ.പി-കോൺഗ്രസ് നേതാക്കൾക്കും അണികൾക്കും എതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹരജിയിൽ ഹൈകോടതി സർക്കാരിന്റെ വിശദീകരണം തേടി. ശ്രീധരൻ പിള്ളയടക്കം അഞ്ച് ബി.ജെ.പി നേതാക്കൾക്കും കോൺഗ്രസ് നേതാവ് കെ.സുധാകരനെതിരെയും നടപടി സ്വീകരിക്കാനും ഇവരെയും പാർട്ടി അണികളെയും സന്നിധാനത്ത് പ്രവേശിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് മാള സ്വദേശി കർമചന്ദ്രൻ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.

സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകിയോ എന്ന് കോടതി ആരാഞ്ഞു. ഇ മെയിൽ വഴി പരാതി നൽകിയെന്ന് ഹരജിക്കാരൻ അറിയിച്ചെങ്കിലും രശീത് എവിടെയെന്ന് കോടതി ആരാഞ്ഞു. എന്നാണ് പരാതി നൽകിയതെന്നും ഡി.ജി.പിക്ക് നടപടിയിലേക്ക് കടക്കാൻ സമയം കിട്ടിയോ എന്നു പരിശോധിക്കേണ്ടതുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. എട്ടിന് പരാതി നൽകിയിട്ടുണ്ടെന്നും ലളിതകുമാരി കേസ് പ്രകാരം മതിയായ കാരണം ഉണ്ടെങ്കിൽ കേസെടുക്കാമെന്നും പൊലീസ് പ്രവർത്തിക്കുന്നില്ലെന്നും ഹർജിക്കാരൻ ആരോപിച്ചു. പരാതി കിട്ടിയോ എന്നറിയിക്കാൻ കോടതി സർക്കാരിനോടാവശ്യപ്പെട്ടു. ബി.ജെ.പി - കോൺഗ്രസ് നേതാക്കൾ സുപ്രീംകോടതി വിധി ലംഘിക്കാൻ അണികളെ ഇളക്കിവിടുകയാണന്നാണ് ഹരജിയിലെ ആരോപണം.

ശബരിമലയിലെ സാഹചര്യങ്ങളാണ്​ നിയന്ത്രണങ്ങൾക്ക്​ കാരണം -ഹൈകോടതി
കൊച്ചി: ശബരിമലയിൽ നിലവിലുള്ള സാഹചര്യങ്ങളാണ്​​ നിയന്ത്രണങ്ങൾക്ക്​ കാരണമെന്ന്​ വീണ്ടും ഹൈകോടതി. ലോക്കൽ പൊലീസ് സ്​റ്റേഷനുകളിൽനിന്ന്​ വാഹന പാസ് എടുക്കാൻ നിർബന്ധിക്കുന്നത്​ ഭക്തർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി നൽകിയ നാല്​ ഹരജികൾ പരിഗണിച്ചാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങിയ ബെഞ്ച്​ വാക്കാൽ പരാമർശം നടത്തിയത്​. നേരത്തേ സമാന വിഷയം ചീഫ് ജസ്​റ്റിസുൾപ്പെട്ട ബെഞ്ച് പരിഗണിച്ചപ്പോഴും ഇതേ നിരീക്ഷണം നടത്തിയിരുന്നു. പുതിയ ഹരജികൾ ദേവസ്വം ബെഞ്ച് മു​മ്പാകെയാണ്​ ആദ്യം എത്തിയതെങ്കിലും ചീഫ്​ ജസ്​റ്റിസി​​​​െൻറ ബെഞ്ചിനുതന്നെ കൈമാറുകയായിരുന്നു. സുരക്ഷ മുൻനിർത്തിയുള്ള ചില നിയന്ത്രണങ്ങൾ ശബരിമലയിൽ ആവശ്യമാണെന്ന്​ കോടതി വ്യക്​തമാക്കി. ഹരജി ബുധനാഴ്​ച പരിഗണിക്കാൻ മാറ്റി.

ശബരിമല ക്ഷേത്രവും പരിസരവും പ്രതിഷേധത്തിന്​ വേദിയാക്കാൻ രാഷ്​ട്രീയ പാർട്ടികളെയും സംഘടനകളെയും നേതാക്കളെയും അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ കോടതി സർക്കാറി​​​​െൻറ വിശദീകരണം തേടി. സുപ്രീംകോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശനം തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ബി.ജെ.പി, കോൺഗ്രസ്​ തുടങ്ങിയ രാഷ്​ട്രീയ പാർട്ടികളെയും നേതാക്കളെയും എതിർകക്ഷിയാക്കി തൃശൂർ മാളയിലെ പൈതൃക സംരക്ഷണ സമിതി പ്രസിഡൻറ്​ കർമചന്ദ്രൻ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. പൊലീസ് ഉത്തരവാദിത്തത്തോടെ വേണ്ട നടപടികളെടുക്കുമെന്ന്​ കരുതുന്നതായി ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു.

ശബരിമലയിലെ താൽക്കാലിക നിയമനം: തൊഴിൽ തുല്യമായി വീതിച്ചുനൽകണമെന്ന് േകാടതി
െകാ​ച്ചി: ശ​ബ​രി​മ​ല​യി​ലെ ദി​വ​സ​ക്കൂ​ലി​ക്കാ​രു​ടെ താ​ൽ​ക്കാ​ലി​ക നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷി​ച്ച​വ​രി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്കും വെ​യ്​​റ്റി​ങ്​ ലി​സ്​​റ്റി​ലു​ള്ള​വ​ർ​ക്കും തൊ​ഴി​ൽ തു​ല്യ​മാ​യി വീ​തി​ച്ചു ​ന​ൽ​ക​ണ​മെ​ന്ന്​ ഹൈ​േ​കാ​ട​തി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മീ​ഷ​ണ​ർ​ക്ക്​ ന​ൽ​ക​ണ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു. മാ​ന​ദ​ണ്ഡ​മോ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളോ പാ​ലി​ക്കാ​തെ മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്കു​കാ​ല​ത്തേ​ക്ക്​ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ന​ട​ത്തി​യ നി​യ​മ​ന ന​ട​പ​ടി​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചേ​ർ​ത്ത​ല തു​റ​വൂ​ർ സ്വ​ദേ​ശി ഗോ​കു​ൽ ജി. ​ക​മ്മ​ത്ത് ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. 2058 അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് ആ​ദ്യം 1318 പേ​രെ ​െത​ര​ഞ്ഞെ​ടു​െ​ത്ത​ന്നും ബാ​ക്കി​യു​ള്ള​വ​രി​ൽ യോ​ഗ്യ​ത​യു​ണ്ടെ​ന്നു​ക​ണ്ട 350 പേ​രു​ടെ വെ​യ്റ്റി​ങ് ലി​സ്​​റ്റ്​ ത​യാ​റാ​ക്കി​യെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ്​ എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Tags:    
News Summary - high court- sabarimala- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.