ഖാദർ കമ്മിറ്റി റിപ്പോർട്ടിന് ഹൈകോടതി സ്റ്റേ

കൊച്ചി: ഖാദർ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കുന്നതിന്​ സർക്കാർ ഉത്തരവിന്മേലുള്ള തുടർനടപടി ഹൈകോടതി സ്​റ ്റേ ചെയ്​തു. ഹൈസ്കൂൾ-ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ലയനം ശിപാർശ ചെയ്യുന്നതടക്കമുള്ള ഉത്തരവ്​ നടപ്പാക ്കുന്നതാണ്​ ജസ്​റ്റിസ്​ പി.വി. ആശ രണ്ട്​​ മാസത്തേക്ക്​ തടഞ്ഞത്​. റിപ്പോർട്ട് നടപ്പാക്കുന്നത്​ ചോദ്യം ചെയ്ത് എ യിഡഡ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനും നായർ സർവിസ്​ സൊസൈറ്റിയുമടക്കം നൽകിയ ഹരജികളിലാണ്​ ഇടക്കാല ഉ ത്തരവ്​.

പൊതുവിദ്യാഭ്യാസ മേഖലയെ പുനഃക്രമീകരിക്കാനെന്ന പേരിൽ ഖാദർ കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജൂൺ ആറുമുതൽ ലയനം നടപ്പാക്കുന്നതിലൂടെ വിദ്യാഭ്യാസ മേഖലക്ക് കനത്ത ആഘാതമാണ് സർക്കാർ വരുത്തിവെക്കുന്നതെന്ന് ആരോപിച്ചായിരുന്നു ഹരജികൾ. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ്​ ഇ​െതന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകരുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്നും ഇവർ പറഞ്ഞു.

സുഗമമായ ഭരണനിർവഹണം ലക്ഷ്യമാക്കിയുള്ള ഏകീകരണമാണ്​ നടപ്പാക്കുന്നതെന്നും ലയനമല്ലെന്നും വ്യക്​തമാക്കി സർക്കാറും വിശദീകരണം നൽകി. എന്നാൽ, കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം പരിഗണിക്കാതെയാണ്​ റിപ്പോർട്ട് നടപ്പാക്കാനുള്ള സർക്കാർ തീരുമാനമെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇത്​ നടപ്പാക്കുന്നതിനുമുമ്പ്​ പരിഷ്​കാരത്തിന്​ സാധ്യമാകുംവിധം കേരള വിദ്യാഭ്യാസ ചട്ടത്തിൽ ഭേദഗതി വരുത്തിയിട്ടില്ല. കേന്ദ്രസർക്കാറി​​െൻറ ഉന്നതവിദ്യാഭ്യാസ നയവും പരിഗണനക്കെടുത്തിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സർക്കാറടക്കം കക്ഷികൾക്ക്​ കൂടുതൽ വിശദീകരണങ്ങളുണ്ടെങ്കിൽ സമർപ്പിക്കാനും​ കോടതി അവസരം നൽകി. ഇക്കാലയളവിലാണ്​ തുടർനടപടിക്ക്​ സ്​റ്റേ അനുവദിച്ചത്​. ഖാദർ കമ്മിറ്റി റിപ്പോർട്ട്​ നടപ്പാക്കാനുള്ള തീരുമാനത്തി​​െൻറ ഭാഗമായി ഒരു വർഷത്തേക്ക് ജോയൻറ്​ സെക്രട്ടറി റാങ്കിൽ ഐ.എ.എസ് ഉദ്യോഗസ്ഥനെ ഡയറക്ടർ ജനറൽ ഒാഫ് എജുക്കേഷനായി നിയമിച്ചിട്ടുണ്ടെങ്കിലും കോടതി ഉത്തരവുപ്രകാരം ഉദ്യോഗസ്​ഥന്​ ഇനി തുടർ നടപടികളൊന്നും സ്വീകരിക്കാനാവില്ല. തുടർനടപടി സ്​റ്റേ ചെയ്​ത പശ്ചാത്തലത്തിൽ ഇദ്ദേഹത്തി​​െൻറ നിയമന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്​. കോടതി ഉത്തരവ്​ ലഭിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ വ്യക്​തത തേടി ഹൈകോടതിയെ സമീപിക്കാനാണ്​ സർക്കാർ തീരുമാനം.

Tags:    
News Summary - high court-on-khader-committee-report-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT