ചെക്കിലെ തീയതി പോലും തെറ്റ്; ആഷിഖിന്‍റെ മറുപടി കള്ളങ്ങൾ നിറഞ്ഞതെന്ന് ഹൈബി

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ നടത്തിയ കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട്​ ഉന്നയിച്ച ആരോപണങ്ങൾക്ക് ആഷിഖ് അബു നൽകിയ മറുപടി കള്ളങ്ങൾ നിറഞ്ഞതാണെന്ന് ഹൈബി ഈഡൻ എം.പി. സംഭാവന നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്ക ുന്ന തീയതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയി ലേക്ക് കൈമാറിയതെന്നും ഹൈബി ഫേസ്ബുക്കിൽ കുറിച്ചു.

കാര്യങ്ങൾ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ ് ആരോപണം ഉന്നയിച്ചത്. റീജിയണൽ സ്പോർട്സ് സെന്‍റർ തങ്ങളുടെ ആവശ്യം "സ്നേഹപൂർവ്വം അംഗീകരിച്ചു" എന്നാണ് മറുപടിയിൽ ആ ഷിഖ് പറയുന്നത്. എന്നാൽ, അവരുടെ അപേക്ഷ ആർ.എസ്.സി കൗൺസിൽ നിരാകരിച്ചിരുന്നു. ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള ്ള സമ്മർദ്ദത്തെ തുടർന്നാണ് അനുവദിച്ചത്. ഈ തീരുമാനം എടുത്ത കൗൺസിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു.

കൂടാതെ ഒക്ടോബർ 16ന് ബിജിബാൽ ആർ.എസ്.സിക്ക് നൽകിയ കത ്തിൽ സംഗീതനിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ തന്നെ ആഷിഖ് അബുവിന്‍റെ വാദം പച്ചക്കള്ളം ആണ് എന്ന് തെളിയുന്നുവെന്നും ഹൈബി കുറിച്ചു.

ദുരിതാശ്വാസ ഫണ്ട്​ സ്വരൂപിക്കുന്നതിന്​ നടത്തിയ പരിപാടിയല്ല കരുണയെന്നും ടിക്കറ്റ്​ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക്​ കൊടുക്കാൻ ഫൗണ്ടേഷൻ സ്വമേധയാ തീരുമാനിച്ചതാണെന്നും അത്​ കൊടുക്കുകയും ചെയ്​തിട്ടുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ആഷിഖ് അബു പറഞ്ഞത്.

അതിനിടെ, അണിയറപ്രവര്‍ത്തകര്‍ ആരോപിക്കുന്നത് പോലെ താൻ മ്യൂസിക് ഫൗണ്ടേഷന്‍റെ രക്ഷാധികാരിയല്ലെന്നും തന്‍റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ സുഹാസ് രക്ഷാധികാരിയായ ബിജിപാലിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:


പ്രിയപ്പെട്ട ആഷിഖ് അബു,

ഒരു സംവിധായകനായ താങ്കൾക്ക് പോലും വിശ്വസനീയമായ രീതിയിൽ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയിൽ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോൾ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിൻ്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാർക്ക് പുതുമയല്ല. കട്ട പണം തിരികെ നൽകി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.

കാര്യങ്ങൾ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയിൽ പറയുന്നത് റീജിയണൽ സ്പോർട്സ് സെൻ്റർ തങ്ങളുടെ ആവശ്യം "സ്നേഹപൂർവ്വം അംഗീകരിച്ചു" എന്നാണ്. എന്നാൽ നിങ്ങളുടെ അപേക്ഷ RSC കൗൺസിൽ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദത്തെ തുടർന്ന് അനുവദിക്കാൻ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗൺസിലിൽ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയിൽ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബർ 16 ന് ബിജിബാൽ RSC ക്ക് നൽകിയ കത്തിൽ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ? കത്തിൻ്റെ പകർപ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളിൽ ഇതിൻ്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിൻ്റെ സമ്മർദ്ദമുണ്ടായി.

പ്രളയം ഉണ്ടായപ്പോൾ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ട എം.എൽ.എ.യും ഈ സംഗീത നിശ നടക്കുമ്പോൾ എം.പി.യുമായിരുന്നു ഞാൻ. പ്രളയാനന്തരം 46 വീടുകൾ സുമനസുകളുടെ സഹായത്തോടെ പൂർത്തീകരിച്ച തണൽ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാൻ. ചോരക്കൊതിയന്മാരായ, താങ്കളുടെ പാർട്ടിക്കാർ കൊന്നൊടുക്കിയ കൃപേഷിന്റേയും ശരത് ലാലിന്റെയും ഒന്നാം ഓർമ്മ ദിവസമാണ് നാളെ. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണൽ ഭവന പദ്ധതിയാണ്. പ്രളയ രക്ഷാ പ്രവർത്തനങ്ങളിൽ അടക്കം എറണാകുളത്തെജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാൻ. ഇതെങ്കിലും ആർക്കെങ്കിലും നിഷേധിക്കാനാകുമോ?? അങ്ങനെയുളള സ്ഥലം എം.പി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാൻ ആഷിക്കിനോടോ സംഘാടകരിൽ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ? സൗജന്യ പാസ് ആരോപണം നിങ്ങൾ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമർത്ഥിക്കാനാണല്ലോ? അപ്പോൾ ഈ പരിപാടിക്കായി RSC സൗജന്യമായി ചോദിച്ചത് RSC യെ കബളിപ്പിക്കുവാനായിരുന്നോ?

ഞാൻ പറഞ്ഞതിൽ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് പ്രതിഫലം കൊടുത്തിരുന്നോ? അതോ, അവർക്കും RSC ക്ക് കൊടുത്തത് പോലെ ഒരു കത്ത് കൊടുക്കുകയായിരുന്നോ? ഇതിൻ്റെ പാപഭാരത്തിൽ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ?

മേൽപ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങൾ ഇനിയും ബാക്കിയാണെങ്കിലും താങ്കൾ ചെക്ക് നൽകിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കർത്തവ്യം പൂർത്തീകരിക്കാനായി എന്നതിൽ ആത്മാഭിമാനമുണ്ട്. താങ്കൾ നൽകിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുൻപ് ഉള്ളത് ആയിരുന്നെങ്കിൽ ഞാൻ പെട്ടു പോയേനെ..

സ്നേഹപൂർവ്വം

ഹൈബി ഈഡൻ

Full View
Tags:    
News Summary - Hibi eden Again Facebook on Kochi Music Foundation-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.