തൃശൂരിൽ മഴ കനത്തു; രക്ഷാപ്രവർത്തനം ഊർജിതം

തൃശൂർ: വെള്ളിയാഴ്ച ശമനമുണ്ടായ മഴ തൃശൂരിൽ ഇന്ന് വീണ്ടും കനത്തു. വെള്ളിയാഴ്ച പകലും രാത്രിയും ഇടവിട്ട് നേരിയ മഴ പെയ്തത് വെള്ളം ഒഴിയാൻ സഹായിച്ചെങ്കിൽ ഇന്ന് രാവിലെ ഒമ്പതോടെ മഴ ശക്തമായി.

തൃശൂർ -പാലക്കാട് ദേശീയപാതയിൽ മണ്ണി ടിച്ചിൽ ഭീഷണിയുള്ള കുതിരാനിൽ ഇതുവരെ ഗതാഗതത്തിന് തടസം ഉണ്ടായിട്ടില്ല. തൃശൂർ - കുന്നംകുളം -കോഴിക്കോട് റോഡിലെ കേച്ചേരി- ചൂണ്ടൽ ഭാഗത്ത് ഗതാഗതം നിരോധിച്ചു. കഴിഞ്ഞ വർഷം പ്രളയത്തിൽ ഈ ഭാഗത്ത് റോഡ് പിളർന്നിരുന്നു. നഗരത്തിനുത്ത് പുഴയ്ക്കലിൽ റോഡിന്റെ ഒരു ഭാഗത്ത് വെള്ളമാണ്. ഇവിടെ ക്ഷേത്രത്തിൽ വെള്ളം കയറി.

ചാലക്കുടിയിൽ ആശങ്ക തുടരുകയാണെങ്കിലും ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ചാലക്കുടിക്ക് പുറമെ കഴിഞ്ഞ പ്രളയത്തിൽ വൻ ദുരന്തം നേരിട്ട മാള മേഖലയിലും അനിഷ്ട സംഭവങ്ങളില്ല.

ട്രെയിൻ, ബസ് സർവീസ് ഇന്നും സുഗമമല്ല. കാട്ടൂർ-പഴുവിൽ റോസിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഇന്ന് ജീവാപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

നഗരത്തിനടുത്ത് അയ്യന്തോൾ കുറിഞ്ഞാക്കൽ തുരുത്തിൽ താമസിക്കുന്നവരെ ഇന്ന് രാവിലെ ഫയർ ഫോഴ്സ് ഫൈബർ ബോട്ടിൽ മറുഭാഗത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മന്ത്രി വി.എസ്. സുനിൽകുമാറും ഉണ്ടായിരുന്നു

Tags:    
News Summary - Heavy Rain in Trissur - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.