മാലാഖമാരായി ആ തൊഴിലാളികൾഎ.എം അഹമ്മദ് ഷാ സ്വാതന്ത്ര്യദിനത്തിെൻറ അവധി ആലസ്യത്തിൽ ആസ്വദിച്ചിപ്പിച്ച മഴ മണിക്കൂറുകൾക്കുള്ളിൽ എത്തിച്ചത് മരണമുഖത്താണ്. മൂന്നുവർഷം മുമ്പ് നവംബർ, ഡിസംബർ മാസങ്ങളിലെ ചെന്നൈ പ്രളയ റിപ്പോർട്ടുകൾ സ്വയം അനുഭവിച്ച അവസ്ഥ. തൃശൂർ മ്യൂസിയം ക്രോസ് ലൈയിനിലെ വീട്ടിൽ ഒറ്റക്കും അയൽവീട്ടിലെ മൃതപ്രായരായ മുഖങ്ങളും മനസ്സിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രക്ഷപെടാനുള്ള വഴികളിലാണ് ഞാൻ.
15ന് വൈകുന്നേരം അയൽവാസിയായ തോമസ് മാഷിെൻറ വീട്ടിലിരുന്ന് ചായകുടിച്ച് മഴകഥകൾ പറഞ്ഞ് ഇറങ്ങുേമ്പാഴും പതിറ്റാണ്ടുകളായി സ്ഥിരവാസിയായ അദ്ദേഹത്തിെൻറ ഒാർമ്മയിൽ സമീപ പാടങ്ങളിലെ വെള്ളം നിറഞ്ഞ കാഴ്ചകൾ മാത്രമായിരുന്നു. പീച്ചി തുറന്നാൽ അരകിലോമീറ്റർ അകലെയുള്ള േതാട്ടിലൂടെയേ പോകൂവെന്ന്, മാസങ്ങൾക്ക് മുമ്പ് താമസത്തിനെത്തിയ എന്നോട് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു.
വീട്ടിലെത്തി ടെലിവിഷൻ തുറന്നപ്പോൾ പ്രളയ വാർത്തകൾ മാത്രം. പേടിപ്പെടുത്തുന്ന മഴയുടെ അവസ്ഥ കാണാൻ രാത്രി പേത്താടെ മുൻ വാതിൽ തുറക്കുേമ്പാൾ ചെറുറോഡിലെ മുേട്ടാളം വെള്ളവും സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ ഒാടിക്കളിക്കുന്ന ഉഗ്രവിഷ പാമ്പും. കാഴ്ചയിൽ മനസ്സൊന്നു ഉലഞ്ഞു. അന്യസംസ്ഥാനത്തുള്ള ഭാര്യയോട് വിവരം പങ്കുവെച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില മുന്നറിയിപ്പുകൾ അവൾ പറഞ്ഞു. ചൂട് വെളളവും മെഴുകുതിരിയുമായി ഒന്നാം നിലയിലേക്ക് കയറുേമ്പാൾ വൈദ്യുതിയും നിലച്ചു. മെഴുകുതിരി വെളിച്ചത്തിൽ കണ്ടത് വീട്ടിലേക്ക് ഇരച്ചുകയറുന്ന മലവെള്ളമാണ്.
താമസിയാതെ വെള്ളം ഉയരാൻ തുടങ്ങി. അർധ രാത്രി ഒന്നരയോടെ സഹപ്രവർത്തകരെ അറിയിച്ചു. നിമിഷം പ്രതി ഇരമ്പിയെത്തുന്ന വെള്ളവും പിഞ്ചോമനകളുൾപ്പെടെ അയൽവാസികളുടെ ദയനീയ മുഖങ്ങളുമാണ് പുലർ വെട്ടത്തിൽ കണ്ടത്. മറ്റ് സഹപ്രവർത്തകരെയെല്ലാം വിവരം അറിയിച്ചു. ഇതിനിടെ വന്ന മാതാപിതാക്കളുടെ ഫോൺ വിളിയോട് സമ്മർദ്ദം മറച്ചുപിടിച്ച് ചിരി വരുത്തി മറുപടി. പത്തനംതിട്ടയിലെ കുടുംബ വീട്ടിൽ വൈദ്യുതിയില്ലാതെ െടലിവിഷൻ നിലച്ചത് ഉപകാരമായി തോന്നി. നാടുമുഴുവൻ മുങ്ങുന്നതിനിടെയും ആശ്വാസം പകർന്നുള്ള കലക്ടറുൾപ്പെടെ ഉപദേശം അൽപ്പം ധൈര്യം പകർന്നു. രക്ഷപെടുത്താനുള്ള സഹപ്രവർത്തകരുടെ തുടർച്ചയായ വിളിയോട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആശ്വാസം പകർന്ന് പ്രതികരണം എത്തി.
തുള്ളിക്കൊരു കുടമായ മഴയിൽ തെളിയുന്ന മാനം വീണ്ടും ഇരുണ്ട് കൂടികൊണ്ടിരുന്നു. രക്ഷാ പ്രവർത്തകരുടെ പൊടിപോലുമില്ലാത്ത ഒാരോ നിമിഷവും മണിക്കൂറുകളായി തോന്നി. മാലാഖയെ പോലെ ആരെങ്കിലും കടന്ന് വരുമെന്ന പ്രതീക്ഷകൾ പരസ്പരം പങ്കുവെക്കുന്ന അയൽവാസികൾ. വിശന്ന് കരഞ്ഞ് തുടങ്ങിയ മക്കളുടെ കൈകൾ ആകാശത്തിലേക്ക് ഉയർത്തി കേഴുന്ന അമ്മമാർ. ദൈവമേ ഇൗ മക്കളെയെങ്കിലും രക്ഷിച്ച് ഞങ്ങളെ എടുത്തോളൂവെന്ന് ആർത്തലക്കുന്ന അമ്മൂമ്മമാർ. രക്ഷാപ്രവർത്തരെ തിരഞ്ഞ് ചുറ്റിനും അലയുന്ന കണ്ണുകളിൽ നിന്ന് പ്രതീക്ഷകൾ അവസാനിച്ചതിെൻറ സൂചനകൾ. പ്രകൃതിഹിതത്തിന് കീഴടങ്ങാനുള്ള മാനസിക തയാറെടുപ്പ്.
ഒരു ടയർ ട്യൂബ് ബാക്കിയാക്കി മാലാഖമാരെ പോലെ കടന്ന് വന്ന സമീപ കോളനിയിലെ വഴിതെറ്റിയെത്തിയ മൂന്ന് തൊഴിലാളികളുടെ മുന്നിൽ ഇടനെഞ്ച് പൊട്ടി ദയനീയ വിളികളുയർന്നു. പ്രായം ചെന്നവരെയും കുഞ്ഞുങ്ങളെയും ട്യുബിൽ കയറ്റുന്നതിെൻറ അപകട സാധ്യതക്കിടെയാണ് അതിലൊന്നിൽ കയറിപ്പറ്റാനുള്ള ഭാഗ്യം എനിക്ക് തെളിഞ്ഞത്. ഞങ്ങൾ പറയുന്നത് അക്ഷരം പ്രതി അനുസരിച്ചോണം എന്ന കാർക്കർശ്യം അംഗീകരിച്ച് അവർ അണിയിച്ച ടയർ ട്യൂബ് ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി നെഞ്ചിൽ ചേർന്നുകിടന്നു.
സുരക്ഷിതത്വത്തിനായി അരയിൽ കെട്ടിയ കയറിന് താരതമ്യങ്ങളില്ല. കനത്ത ഒഴുക്ക്. ട്യൂബിൽ നിന്നും ഞങ്ങളിൽ നിന്നും കൈവിട്ടാൽ ഞങ്ങൾക്ക് നിങ്ങളെ ഉപേക്ഷിേക്കണ്ടി വരുമെന്ന കർശന മുന്നറിയിപ്പ്. സമീപ വാസികൾക്ക് ധൈര്യം പകർന്ന് അവരോടൊപ്പം സമീപ മതിലുകൾ അള്ളിപ്പിടിച്ചുള്ള ഒരു കിലോമീറ്റർ നീണ്ട യാത്ര പങ്കുെവക്കാൻ വാക്കുകളില്ല.
പുറത്തെത്തുേമ്പാൾ വാക്കിേടാക്കിയുമായി ബോട്ടിനായി കേഴുന്ന പൊലീസുകാരനെയൂം ക്ഷമയോടെ കാത്തിരിക്കുന്ന സമീപ കോളനിയിലെ സാധാരണക്കാരെയും. വിവരങ്ങൾ അറിഞ്ഞ പൊലീസുകാരെൻറ കരഞ്ഞ്കൊണ്ട് സഹായ അഭ്യർഥനക്ക് മുന്നിൽ എത്തിയ പൊലീസും ഫയർഫോഴ്സും എന്തിനും തയാറായുള്ള നാട്ടുകാരും ചേർന്നപ്പോൾ പ്രദേശത്ത് പുനഃജന്മത്തിെൻറ പ്രതീതി. സ്റ്റാറ്റസിെൻറ പേരിൽ പരസ്പരം നോക്കാത്തവർ കാലിൽ വീണ് നന്ദി പറയുന്ന കാഴ്ച്ച. വിദഗ്ധ പരിശീലനം ലഭിച്ചവരും സേവന സന്നദ്ധരായ നാട്ടുകാരും ചേർന്നാൽ ഏതു പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടവരെയും ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ കഴിയുമെന്ന് അനുഭവം സാക്ഷി.
ഒരു പലായനത്തിെൻറ ഒാർമഅജിത് ശ്രീനിവാസൻ പലായനം എന്ന വാക്ക് വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്.സിനിമയിലും ടെലിവിഷനിലും ആ പ്രക്രിയ കാണുകയും ഒന്നു നൊമ്പരപ്പെടുകയും ചെയ്തിട്ടുണ്ട്എപ്പോഴും പലായനം എന്നതിനൊപ്പം ഇരട്ടക്കുട്ടികളെപ്പോലെ കാണുന്ന മറ്റൊരു വാക്കാണ് ‘ഉടുതുണിക്ക് മറുതുണിയില്ലാതെ’എന്നത്.എന്തിനിങ്ങനെ ഇൗ ക്ലീഷേ ഉപയോഗിക്കുന്നു, മറ്റൊരു വാക്കില്ലേ എന്നും ചിന്തിച്ചിട്ടുണ്ട്.പക്ഷെ,‘പലായനവും’ ‘ഉടുതുണിക്ക് മറുതുണി’യും ഇരട്ടക്കുട്ടികളല്ല,സയാമീസ് ഇരട്ടകളൊണെന്ന് അറിഞ്ഞത്ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യ ദിന പിറ്റേന്നാണ്.അന്നായിരുന്നു എെൻറ ആദ്യ പലായനം.അതേ,ഉടുതുണിക്ക് മറുതുണിയില്ലാതെ തന്നെ.
മണിമലയാറിൻ തീരത്തെ വീടും അവിടത്തെ താമസവും എന്നും ഒരു സ്വകാര്യ അഹങ്കാരമായിരുന്നു.ഇപ്പോൾ എല്ലാവരും ‘വാട്ടർ ഫ്രണ്ടേജ്’എന്നും പറഞ്ഞ് ഒാടുേമ്പാൾ ഞങ്ങൾ എന്നേ അതൊക്കെ അനുഭവിച്ച് മടുത്തവരാണെന്ന ഭാവവും ഇല്ലായിരുന്നു എന്ന് പറയാനാവില്ല.
ആഗസ്റ്റ് 15 ന് ഉച്ചമുതലേ,മണിമലയാറ്റിൽ വെള്ളം പൊങ്ങിത്തുടങ്ങിരുന്നു.വൈകുന്നേരത്തോടെ അത് കവിഞ്ഞ്,വീടിനു പുറകിലെ പറമ്പിലും എത്തി.രാത്രിയായതോടെ മുറ്റത്തും.അപ്പോഴും ഒരു ആശങ്കയുമില്ലായിരുന്നു.എത്രവെള്ളം ഇൗ പറമ്പിലും മുറ്റത്തും കൂടി ഒഴുകിയിരിക്കുന്നു....അടുത്ത വീട്ടിൽ നിന്ന് ചേച്ചി വിളിച്ചു പറഞ്ഞൂ...എല്ലാവരും പറയുന്നൂ വെള്ളം ഇനിയും കൂടുമെന്ന്.അതുകൊണ്ട് വണ്ടി മുകളിൽ റോഡിൽ കൊണ്ടിടാൻ..
ഇതെക്കെ എന്തിനെന്ന് വിചാരിച്ചു.എന്നാൽ അർധ രാത്രിയായതോടെ,ഗതിമാറി.റോഡിൽ ആകെ ബഹളം.നോക്കുേമ്പാൾ വെള്ളം മുറ്റവും പിന്നീട്ട് കഴിഞ്ഞു.പുലർച്ചെയായേപ്പാൾ വീട്ടിലേക്കുള്ള ആദ്യ പടിവരെയെത്തിയിരിക്കുന്നു .മുറ്റത്ത് അരയാൾ പൊക്കത്തിലും.
റോഡിൽ വള്ളം,വണ്ടികൾ തള്ളി നീക്കുന്നു,അയൽക്കാർ വെള്ളം വരവാണ്.നിങ്ങൾ ഇനിയും ഇറങ്ങിയില്ലേ,ഞങ്ങളുടെ കൂടെ വാ..എന്നൊക്കെ പറയുന്നു. ഭാര്യ ചോദിക്കുന്നു..നമ്മൾക്ക് വാരിക്കാട്ട് ചേച്ചിയുടെ വീട്ടിലേക്ക് മാറിയാലോ,ഒാ.. നിക്ക്..നോക്കാം എന്ന് മറുപടി.
പിന്നെ നോക്കുേമ്പാൾ വെള്ളം കുതിെച്ചാഴുകുകയാണ്..അവസാന പടിയിലും കയറിക്കഴിഞ്ഞു.അടുത്ത ഘട്ടം വീട്ടിനുള്ളിലേക്കാണ്...
അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞത്.ഇനി ഒരു വഴിയുമില്ല..വീടുവിട്ടിറങ്ങണം, ഇറങ്ങിയേ പറ്റൂ...
ഇനി ഇറങ്ങാം....എന്നു പറഞ്ഞൂ..അപ്പോഴാണ് ഒരോ പലായനക്കാരനും അനുഭവിക്കുന്ന വേദനയുടെ ആഴം മനസ്സിലായത്.കയ്യിലെ സഞ്ചികളുമായി,അരയിലധികം വെള്ളത്തെ വകഞ്ഞു മാറ്റി,രണ്ടു പേരും റോഡിലേക്കിറങ്ങി.ഒപ്പം ചേച്ചിയും അളിയനും.റോഡിൽ നിറയെ വെള്ളം.വലിയ വണ്ടികളേ പോകൂ.മറ്റൊരു ചേച്ചിയുടെ വീട്ടിലേക്ക് പോകാൻ വണ്ടി നോക്കി റോഡിൽ നിൽക്കെ,രണ്ടു പേർ വന്നു പറഞ്ഞു..അടുത്ത് ഒരു ക്യാമ്പ് തുറന്നിട്ടുണ്ട്.അങ്ങോട്ട് വരാം..ശരി.എന്നു പറഞ്ഞു.
ആദ്യം വന്നത് ഒരു ആംബുലൻസ്.കൈകാണിച്ചു.അവർ നിർത്തി വളരെ മര്യാദക്ക് പറഞ്ഞു..സ്ഥലമില്ല.
അടുത്ത വണ്ടിക്കും കൈകാണിച്ചു.അവരും നിർത്തി.നാലുപേർക്കും കൂടി സ്ഥലമില്ല.പുറകേ ഒരു വണ്ടി കൂടിയുണ്ട്.ഞങ്ങൾക്കൊപ്പം ഉള്ളതാണ്.അതിലുമായി അഡ്ജസ്റ്റ് ചെയ്യാം.രണ്ടു പേർ ആദ്യ വണ്ടിയുടെ ഡിക്കിയിൽ.മറ്റുള്ളവർ അല്ലാതെയും.വണ്ടിയിൽ ഇരുന്ന സ്ത്രീ പറഞ്ഞൂ..ഞങ്ങളും വെള്ളം കയറി വീട്ടിൽ നിന്നിറങ്ങിയവരാണ്.
എവിടേക്കാണ് പോകുന്നത്. എന്ന് ചോദ്യം..വാരിക്കാട്ട് ചേച്ചിയുടെ വീട്ടിലേക്ക് എന്നു മറുപടി .അപ്പോൾ അവർ പറഞ്ഞൂ..ഞങ്ങളും ആ വഴിക്കാണ്.
ഒന്ന് അന്തം വിട്ടു..അടുത്ത നിമിഷം ചിന്തിച്ചു...വീടുവിട്ടിറങ്ങിയ ഞങ്ങൾക്ക്,തണലായി വന്നത് ആരാണ്? ഇൗശ്വരനോ..അതോ ജീവിത യാത്രയിലുടനീളം തണൽ വിരിച്ചു നിൽക്കുന്ന അച്ഛനും അമ്മയുമോ?
ഒരിക്കലും മായില്ല, ആ 52 മണിക്കൂർപി.ബി. കുഞ്ഞുമോൻ വലിയ ടയറിെൻറ കാറ്റ് നിറച്ച ട്യൂബ് നാലെണ്ണം നിരത്തിവെച്ച് അതിൽ റബർഷീറ്റുകൾ അടുക്കിവെച്ച് കെട്ടിയുണ്ടാക്കിയ ചങ്ങാടം... പ്രത്യക്ഷത്തിൽ ഡ്രൈവറില്ലാത്ത, ഒരു യാത്രാസംവിധാനം. കഴുത്തോളം വെള്ളത്തിൽ ഇറങ്ങി അതിനുമുകളിൽ കയറിപ്പറ്റാൻ സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ കാത്തുനിന്നു. അഞ്ചോ ആറോ പേർക്ക് കയറാവുന്ന അതിനുചുറ്റും രക്ഷാപ്രവർത്തകർ ഉണ്ടെങ്കിലും മുെമ്പങ്ങും കാണാത്ത ഭീതി നിഴലിച്ചു, ഒാരോരുത്തരിലും. ഒരു കി.മീ. മാത്രം അകലെയുള്ള കരയിലേക്ക് പതിയെ അത് നീങ്ങുേമ്പാൾ കണ്ടുനിന്നവരും വേവലാതിയിലായിരുന്നു.
ഒരു ദിവസംമുമ്പ് വരെ വാഹനങ്ങൾ ഒാടിയ റോഡ് ഇരുട്ടിവെളുക്കും മുമ്പ് ‘ജലപാത’ ആയതിൽ എല്ലാവരും പരസ്പരം ആശ്ചര്യംകൂറി. ആലുവ-പറവൂർ റോഡിലെ മാളികംപീടികയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരിൽ ഒരാളായിരുന്നു ഞാനും. പെരിയാർ ഒഴുകിപ്പരന്ന് രണ്ടു കിലോമീറ്ററോളം വ്യാപിച്ച് വീടെത്തിയപ്പോൾ അഭയംതേടിയാണ് അടുത്ത ഇരുനില കെട്ടിടത്തിലെത്തിയത്. താഴെ കടമുറികളും മുകളിൽ ദന്താശുപത്രിയും ഉടമയുടെ വീടുമടങ്ങുന്ന കെട്ടിടം. എെൻറ വീട്ടുകാരെ കൂടാതെ കുടുംബക്കാരടക്കം നാൽപതോളം പേരുണ്ടായിരുന്നു.
ആഗസ്റ്റ് 16ന് രാവിലെ പേത്താടെ അവിടെയെത്തുേമ്പാൾ ജങ്ഷനോട് ചേർന്ന ഭാഗത്തെ റോഡിൽ മാത്രമാണ് വെള്ളമില്ലാതിരുന്നത്. എന്നാൽ, വെള്ളം ഒഴുകിപ്പരന്നുകൊണ്ടിരുന്നു. വാഹനങ്ങളിൽ ഇരുകരകളിലേക്കും പോകാനാകാത്ത അവസ്ഥ. ഏറെ വൈകി സൈനിക വാഹനം ഉപയോഗിച്ച് ആളുകളെ മാറ്റാൻ തുടങ്ങിയെങ്കിലും വേണ്ടത്ര ഇല്ലാതിരുന്നതിനാൽ പലർക്കും പോകാൻ കഴിഞ്ഞില്ല. ഇരുട്ടുംവരെ വാഹനത്തിന് കാത്തുനിന്നവർ ഒാരോ കെട്ടിടങ്ങളിലേക്ക് കയറി. ജലനിരപ്പ് ഉയർന്നുകൊണ്ടുമിരുന്നു. പിറ്റേന്നു രാവിലെ എങ്ങനെയെങ്കിലും സമീപത്തെ ദുരിതാശ്വാസകേന്ദ്രമായ യു.സി കോളജിൽ എത്തുകയായിരുന്നു ഒാരോരുത്തരുടെയും ലക്ഷ്യം. സമീപത്തെ കടകളിൽനിന്ന് ലഭിച്ച ചിപ്സ്, ബിസ്കറ്റ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾകൊണ്ട് വിശപ്പ് പിടിച്ചുനിർത്തി. തറയിലും ഏണിപ്പടിയിലും മറ്റുമായി പേപ്പർ വിരിച്ച് കിടന്നുറങ്ങുേമ്പാൾ ഇടക്കിടെ പെയ്യുന്ന മഴയും തണുപ്പും അസ്വസ്ഥപ്പെടുത്തി. പലരും പറഞ്ഞു -‘എത്രയുംവേഗം നേരം വെളുത്താൽ മതിയായിരുന്നു’.
17ന് രാവിലെ ജലനിരപ്പ് കഴുത്തോളമായി. ഇനി സൈനിക വാഹനം പ്രതീക്ഷിക്കേണ്ട, ഇൗ ‘ജലപാത’യിൽ ഒാടാൻ കഴിയില്ല. വള്ളമോ, ബോേട്ടാ, നേരത്തേ പറഞ്ഞ ചങ്ങാടമോ മാത്രമാണ് ഇനി ആശ്രയം. വൈദ്യുതിബന്ധമില്ലാത്തതിനാൽ മൊബൈൽ പ്രവർത്തിപ്പിക്കാനാകുന്നില്ല. ചാർജ് ബാക്കിയായവ ഉപയോഗിച്ച് കൺട്രോൾ റൂമിലും അവരവർക്ക് അറിയുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ വിളിച്ചും രക്ഷിക്കാൻ അപേക്ഷിച്ചു. എല്ലാവരും താഴേക്ക് വെള്ളം നോക്കി ഒറ്റയിരുപ്പ്. ഉൾപ്രദേശങ്ങളിൽ കുടുങ്ങിയവരെ വഞ്ചിയിലും ബോട്ടിലുമായി രക്ഷപ്പെടുത്തുന്നത് കാണാമായിരുന്നു. ബോട്ടും വഞ്ചിയും മറഞ്ഞാൽ കാണുന്നത് വെള്ളം കയറിയ വീടുകളും കടകളും ഗോഡൗണും പള്ളിയും മാത്രം. താമസസ്ഥലത്തെ വെള്ളം തീർന്നുതുടങ്ങിയപ്പോൾ നാട്ടുകാരിൽ ചിലർ വള്ളത്തിൽ എത്തിച്ച വെള്ളം ആശ്വാസമായി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ മഴവെള്ളം ശേഖരിച്ച് സൂക്ഷിച്ചു. ഒാരോ ബോട്ടും വള്ളവും വരുേമ്പാഴും രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയായിരുന്നു ഒാരോരുത്തരിലും.
ഇരുണ്ട കാലാവസ്ഥയിൽ സ്ഥലകാലബോധം നഷ്ടപ്പെട്ട് കഴിയുേമ്പാൾ ആലങ്ങാട് ജുമാമസ്ജിദിൽനിന്ന് ബാങ്കുവിളി ഉയർന്നപ്പോഴാണ് ഇന്ന് വെള്ളിയാഴ്ചയാണല്ലോ എന്ന് ബോധ്യമായത്. ഇതിനിടെ, തൊട്ടടുത്ത കെട്ടിടത്തിൽ നേവിയുടെ ഹെലികോപ്ടറിൽനിന്ന് കുപ്പിവെള്ളം ഇറക്കിക്കൊടുക്കുന്നത് കണ്ടു. തൊട്ടടുത്ത് മറ്റൊരു വീടിെൻറ മുകളിൽ കുടുങ്ങിയ നാലുപേരെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ഹെലികോപ്ടറുകൾ ഇടവിട്ടിടവിട്ട് ഇരമ്പിപ്പാഞ്ഞു. കാത്തിരിപ്പിനൊടുവിൽ ഒരുവഞ്ചി എത്തി. ആശ്വാസനിർവൃതിയിൽ ഏതാനുംപേർ അതിൽകയറി മറുകരപിടിച്ചു. പിന്നീട് വന്ന ബോട്ടിലുമായി കുറച്ചുപേർക്കുകൂടി രക്ഷപ്പെടാനായി. നേരം ഇരുട്ടിത്തുടങ്ങി. ബോട്ടും വഞ്ചിയും പിന്നെ അതുവഴി വന്നില്ല. ബാക്കിയുള്ളവർക്ക് ഒരു രാത്രികൂടി അവിടം അഭയകേന്ദ്രമായി.
ശനിയാഴ്ച രാവിലെ ജലനിരപ്പ് കുറഞ്ഞത് ആശ്വാസമായി. മാനം തെളിഞ്ഞു. വൈകാതെ ബോട്ട് എത്തുമെന്ന വിവരം ലഭിച്ചു. തലേദിവസത്തേതിനേക്കാൾ കൂടുതൽ വള്ളവും ബോട്ടും വന്നുപോയിക്കൊണ്ടിരുന്നു. ഉച്ചക്ക് രേണ്ടാടെ ആ കെട്ടിടത്തിൽ ബാക്കിയായ ഞങ്ങൾ എട്ടുപേർ വള്ളത്തിൽ കയറി. ഏറിയും കുറഞ്ഞും വീടുകളും സ്ഥാപനങ്ങളും മുങ്ങിയത് കണ്ടപ്പോഴാണ് െവള്ളപ്പൊക്കത്തിെൻറ ആഘാതം ഇത്ര കനത്തതായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ചിലയിടങ്ങളിൽ ഒഴുക്കിന് ശക്തി കൂടിയെങ്കിലും വള്ളം ഉലയാതെ മറുകരയെത്തി, 52 മണിക്കൂർ നീണ്ട കാത്തിരിപ്പിനൊടുവിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.