????????? ??????????????? ?????????????

മഴ കനത്തു; കാസർകോട്ടെ തീരമേഖലയിൽ വീടുകളിൽ വെള്ളംകയറി

കാഞ്ഞങ്ങാട്: കാലവർഷം കനത്തതോടെ അജാനൂർ പഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറി. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. അജാനൂർ പഞ്ചായത്തിലെ 15, 16 വാർഡുകളിൽപെടുന്ന കൊളവയൽ, ഇട്ടമ്മൽ പ്രദേശങ്ങളിലെ വീടുകളിലാണ്​ വെള്ളം കയറിയത്​.   15ാം വാർഡിലെ അസുഖം മൂലം കിടപ്പിലായ അഹമ്മദ്ഹാജിയുടെ ഏഴംഗ കുടുംബത്തെ വെള്ളക്കെട്ട്​ കൂടിവരുന്നതിനാൽ  ബന്ധുവീട്ടിലേക്കു മാറ്റി. 

തൊട്ടടുത്ത സി.പി. അബ്​ദുൽ റഹ്​മാ​​െൻറ വീട്ടിലെ എല്ലാ മുറികളിലും വെള്ളം കയറിയിട്ടുണ്ട്​.  ഇട്ടമ്മലിൽ പുതുതായി പണിയുന്ന പള്ളിക്കു സമീപത്തെ മൊയ്​തീൻ, അസൈനാർ എന്നിവരുടെ വീടുകളിലും വെള്ളംകയറി. 
ഇട്ടമ്മൽ, കൊളവയൽ എന്നിവിടങ്ങളിലെയും ചില  വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്​.

വാർഡ്​ കൗൺസിലർമാരായ കുഞ്ഞാമിന, ഷിബ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ മതിലുകൾ പൊളിച്ചും ഓടകളിലെ മാലിന്യങ്ങൾ നീക്കിയും മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സൗകര്യമൊരുക്കി.

Tags:    
News Summary - heavy rain in kasargod costal area -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.