തെക്കൻ ജില്ലകളിൽ കനത്ത മഴ; വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ, അതിജാഗ്രത

തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു​.  പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിലും ഇടുക്കിയിലെ കുട്ടിക്കാനത്തും ഉരുൾപൊട്ടി.

അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്​ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ​ ഓറഞ്ച്​ അലർട്ട് പ്രഖ്യാപിച്ചു​. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്​. കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്, 

മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കല്ലാർകുട്ടി, േലാവർ പെരിയാർ അണക്കെട്ടുകൾ തുറന്നു. മലങ്കര അണക്കെട്ടിൻെറ ആറ് ഷട്ടറും തുറന്ന നിലയിലാണ്. പാംബ്ല അണക്കെട്ടിന്‍റെ ഷട്ടറുകൾ ചൊവ്വാഴ്ച തുറന്നു. 

കാഞ്ഞിരപ്പള്ളി ഇരുപത്തി ആറാം മൈൽ മേരി ക്വീൻസ് ആശൂപത്രിയിൽ വെള്ളം കയറിയപ്പോൾ


പത്തനംതിട്ടയിൽ റെക്കോഡ്​ മഴ

പത്തനംതിട്ട ജില്ലയിൽ രാവിലെ ഉണ്ടായത്​ റെക്കോഡ്​ മഴ. രാവിലെ ഏഴുമുതൽ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്​തത്​ 70 മില്ലീമീറ്റർ മഴ. പ്രളയ കാലത്തിന്​ ശേഷം ആദ്യമായാണ്​ ജില്ലയിൽ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്​. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട്​ അണ​െക്കട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ പ്രളയ ഭീഷണിയില്ല.

മലയാലപ്പുഴയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. പന്തളത്ത്​ കാർ തോട്ടിലേക്ക്​ മറിഞ്ഞ​ അപകടമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്​. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന്​ രോഗികളെ ഒഴിപ്പിച്ചു. 

ഇടുക്കിയിൽ ഉരുൾപൊട്ടൽ; അണക്കെട്ടുകൾ തുറന്നു

ഇടുക്കിയിൽ ആശങ്ക വിതച്ച് കനത്ത മഴ തുടരുന്നു. കുമളി-കോട്ടയം റോഡിൽ കുട്ടിക്കാനത്തിന് താഴെ ഉരുൾപൊട്ടി. പുല്ലുപാറയിലാണ് ഉരുൾപൊട്ടിയത്​. മണ്ണും കല്ലും ഒഴുകി വന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

തൊടുപുഴ, ഇടുക്കി, പീരുമേട് താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞിട്ടുണ്ട്. തൊടുപുഴ, പെരിയാർ എന്നിവിടങ്ങളിൽ ജല നിരപ്പ് ഉയർന്നു. ഇടുക്കിയിൽ മഴ തുടരുന്നത് ആശങ്ക വിതക്കുന്നുണ്ട്. പല പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീതിയിലാണ്.

കോട്ടയത്ത് കനത്ത മഴ

കോട്ടയം: ജില്ലയിൽ കനത്ത മഴ. വെള്ളിയാഴ്ച രാത്രി ആരംഭിച്ച മഴ ശനിയാഴ്ചയും തുടരുന്നു. മലയോരമേഖലയിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. മുണ്ടക്കയം-കുട്ടിക്കാനം റോഡിൽ പുല്ലുപാറയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറയിൽ വീട് തകർന്നു.


മുണ്ടക്കയം കോസ് വേയടക്കം പല റോഡുകളും വെള്ളത്തിലായി. കാഞ്ഞിരപ്പള്ളി-ആനക്കല്ല് റോഡിലും വെള്ളം നിറഞ്ഞു. പൂഞ്ഞാറിൽ പല ഭാഗങ്ങളിലും തോടുകൾ കരകവിഞ്ഞൊഴുകി റോഡുകളിൽ വെള്ളം കയറി. ചങ്ങനാശ്ശേരി-ആലപ്പുഴ കനാൽ നിറഞ്ഞൊഴുകിയതിനാൽ റോഡിെൻറ നിർമാണപ്രവർത്തനങ്ങൾ ബാധിച്ചു. മലയോരമേഖല ഉരുൾപ്പൊട്ടൽ ഭീഷണിയിലുമാണ്.

തിരുവനന്തപുരത്ത്​ ശക്തമായ ജാഗ്രത

തിരുവനന്തപുരത്ത് ഇടിയോടു കൂടിയ ശക്​തമായ മഴയാണ്. രാത്രി മുതൽ തീരപ്രദേശങ്ങളിലും മലയോരമേഖലകളിലും മഴ തുടരുകയാണ്. തലസ്​ഥാന നഗരിയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴയുടെ സാഹചര്യത്തിൽ തിരുവനന്തപുരത്ത്​ ശക്തമായ ജാഗ്രത പാലിക്കണമെന്ന്​ ജില്ല കലക്​ടർ ഡോ. നവ്​ജ്യോത്​ ഖോസ പറഞ്ഞു.

കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടൽ

മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് ടോപ്പ്, െകാക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ടോപ്പ് എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. പിന്നാലെയുണ്ടായ ശക്തമായ വെള്ളപ്പാച്ചിലിൽ ചെറുപാലങ്ങൾ ഒഴുകിപ്പോയി. പല റോഡുകളും വെള്ളത്തിലായി. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്.

കാഞ്ഞിരപ്പള്ളി 26ാം മൈലിൽ വെള്ളം കയറിയതിനാൽ എരുമേലി - മുണ്ടക്കയം ഭാഗത്തേക്കുള്ള യാത്രക്ക് അധികൃതർ നിരോധനം ഏർപ്പെടുത്തി

കൊല്ലത്തും രാത്രി തുടങ്ങിയ മഴ തുടരുകയാണ്​. കോട്ടയം നഗരത്തിലും കിഴക്കൻ മേഖലയിലും മഴ തുടരുകയാണ്​. മലപ്പുറത്തും കോഴിക്കോട്​ നഗരത്തിലും മഴ നന്നേ കുറവാണ്​. അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്.

പുല്ലുപാറ




Tags:    
News Summary - heavy rain forecast for 3 hours in kerala orange alert in 11 district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.