മഴക്കെടുതി: 29 മരണം, നാലു പേരെ കാണാതായി

തിരുവനന്തപുരം:മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 29 പേർ മരിച്ചു. നാലു പേരെ കാണാതായിട്ടുണ്ട്. ആഗസ്​റ്റ്​ 10 വൈകിട്ട് നാലു വരെയുള്ള കണക്കുകളാണ്​ സർക്കാർ പുറത്ത്​ വിട്ടത്​.  25 പേർ മണ്ണിടിച്ചിലിലും നാലു പേർ മുങ്ങിയുമാണ് മരിച്ചത്​. പാലക്കാടും എറണാകുളത്തുമാണ് രണ്ടു പേർ വീതം മുങ്ങിമരിച്ചത്. മലപ്പുറത്ത് ആറും ഇടുക്കിയിൽ 12ഉം കോഴിക്കോട് ഒരാളും കണ്ണൂരിൽ രണ്ട്​ പേരും വയനാട്ടിൽ നാലും പേരും മണ്ണിടിഞ്ഞ് വീണ് മരിച്ചു. ഇടുക്കിയിൽ രണ്ടും മലപ്പുറത്തും പാലക്കാടും ഓരോരുത്തരെയും കാണാതായിട്ടുണ്ട്. 21 പേർക്ക് പരിക്കേറ്റു. 

സംസ്ഥാനത്ത് ആരംഭിച്ച 439 ദുരിതാശ്വാസ ക്യാമ്പുകളിലായി 12240 കുടുംബങ്ങളിലെ 53501 പേർ കഴിയുന്നത്​. ആലപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന ക്യാമ്പുകളിൽ ഇപ്പോഴും ജനങ്ങൾ കഴിയുന്നുണ്ട്. എറണാകുളത്ത് 68 ക്യാമ്പുകളിലായി 2795 കുടുംബങ്ങളിലെ 9476 പേർ താമസിക്കുന്നണ്ട്​. മലപ്പുറത്ത് 13 ക്യാമ്പുകളിൽ 1050 പേർ കഴിയുന്നുണ്ട്. ഇടുക്കിയിൽ പത്ത് ക്യാമ്പുകളിൽ 533 പേരുണ്ട്. കോഴിക്കോട് 848 പേർ പതിനെട്ട് ക്യാമ്പുകളിൽ കഴിയുന്നു. കണ്ണൂരിൽ പത്ത് ക്യാമ്പുകളിലായി 539 പേരുണ്ട്. തൃശൂരിൽ 13 ക്യാമ്പുകളിൽ 1029 പേർ താമസിക്കുന്നു. വയനാട് 113 ക്യാമ്പുകളിലായി 7367 പേർ കഴിയുന്നു. പാലക്കാട് 19 ക്യാമ്പുകളിൽ 3000 പേരുണ്ട്. കനത്ത മഴയിൽ സംസ്ഥാനത്ത് 71 വീടുകൾ ഭാഗികമായും 29 വീടുകൾ പൂർണമായും നശിച്ചു.

ഇപ്പോഴും പലയിടത്തും കനത്ത മഴ തുടരുകയാണ്​. ഇടുക്കിയിൽ ശക്​തമായ മഴയാണ് പെയ്യുന്നത്​. ഇടുക്കി മുണ്ടൻമുടിയിലും വയനാട്​ ​െപാഴുതനയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട്​ ചെയ്​തിട്ടില്ല.  വൻ കൃഷിനാശമുണ്ടായി. ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക്​ ഇപ്പോഴും തുടരുകയാണ്​. ഡാമി​​​​െൻറ അഞ്ച്​ ഷട്ടറുകൾ തുറന്നിട്ടും നീരൊഴുക്കിൽ മാറ്റമില്ല

Full View

മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാൻ സാധ്യത മുന്നിൽ കണ്ട്​ ഇടുക്കി മലയോരമേഖലയിൽ വിനോദ സഞ്ചാരവും ചരക്കു വാഹനവും നിരോധിച്ച​ു. ഇനിയൊരുത്തരവുണ്ടാകും വരെ ഇവി​െടക്ക്​ വിനോദ സഞ്ചാരികളേയോ ചരക്ക് വാഹനങ്ങളെയോ പ്രവേശിപ്പിക്കി​ല്ലെന്ന്​ ജില്ലാ കലക്​ടർ അറിയിച്ചു. മലയോരപാതകളിലുടെയുള്ള രാത്രി യാത്ര പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്​.

ചില ജില്ലകളിൽ മഴക്ക്​ കുറവുണ്ടെങ്കിലും വെള്ളക്കെട്ട്​ താഴ്​ന്നിട്ടില്ല. വ്യാഴാഴ്​ച ഉരുൾപ്പൊട്ടലിൽ പെട്ട്​ കാണാതായവർക്ക്​ വേണ്ടിയുള്ള തെരച്ചിൽ വിവിധ സ്​ഥലങ്ങളിൽ ഇന്നും തുടരുകയാണ്​.

കഴിഞ്ഞ ദിവസം കനത്ത മഴ പെയ്​ത പാലക്കാട്​ ഇന്ന്​ മഴക്ക്​ ശമനമുണ്ട്​. മലമ്പുഴ അണക്കെട്ടിലേക്കുള്ള വെള്ളമെകാഴുക്കിന്​ കുറവു വന്നതിനാൽ ഷട്ടർ 60 സ​​​​​​​​​​​​​​​​​െൻറീ മീറ്ററിലേക്ക്​ താഴ്​ത്തിയിട്ടുണ്ട്​. 

Full View
Tags:    
News Summary - Heavy Rain; Death Raise to 24 - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT