Posted On
date_range Updated On
date_range തൃശൂരിൽ അതിശക്തമായ കാറ്റും മഴയും; മരങ്ങൾ കടപുഴകി, നാശനഷ്ടം
തൃശൂർ: തൃശൂരിൽ അതി ശക്തമായ കാറ്റും മഴയും. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പുലർച്ചെ മൂന്നു മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുത്തൂരിൽ പുതിയ സുവോളജിക്കൽ പാർക്കും കാഴ്ചബംഗ്ലാവും സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ശക്തമായ കാറ്റ‍് വീശിയടിച്ചത്.
വീടുകൾക്ക് പുറത്ത് വെച്ചിരുന്ന പാത്രങ്ങൾ കാറ്റിൽ പറന്നുപോയി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമ്പതു മണിയോടെ മഴക്ക് ശമനം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.