ജീവജലം കിട്ടാക്കനി; മുന്നറിയിപ്പായി പാലക്കാട്

പാലക്കാട്: കുംഭമാസത്തില്‍ തന്നെ കനത്ത ചൂട് അനുഭവപ്പെടാന്‍ കാരണം കരഭൂമി ഈര്‍പ്പം പടിപടിയായി കുറയുന്നത്. നെല്‍കൃഷിയിടത്തിന്‍െറ അളവില്‍ ക്രമാനുഗതമായി സംഭവിച്ച കുറവും മഴക്കുറവ് മൂലം തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വരള്‍ച്ചയിലേക്ക് ആണ്ടിറങ്ങിയതും ഈര്‍പ്പക്കുറവിന് കാരണമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപനമായ ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിലെ (ഐ.ആര്‍.ടി.സി) കാലാവസ്ഥ റിസര്‍ച് കോഓഡിനേറ്റര്‍ വി.എം. മുസ്തഫ പറയുന്നു. ഈ സീസണില്‍ രേഖപ്പെടുത്തിയ കൂടിയ ചൂടാണ് വെള്ളിയാഴ്ച പാലക്കാട് ജില്ലയില്‍ ഉണ്ടായത്. 39 ഡിഗ്രി സെല്‍ഷ്യസ്. 

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന തിരിച്ചടികള്‍ കണക്കിലെടുത്ത് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയാണെങ്കില്‍ കൂടി കൃഷി നിലനിര്‍ത്തേണ്ടത് അന്തരീക്ഷ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24ന് ഐ.ആര്‍.ടി.സിയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയെങ്കിലും ഈ വര്‍ഷം ഇതേ ദിവസം അനുഭവപ്പെട്ട ചൂടിന്‍െറ കാഠിന്യം അന്നുണ്ടായിരുന്നില്ല. ഈര്‍പ്പത്തിന്‍െറ അളവ് ഉയര്‍ന്നതായിരുന്നു കാരണം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഐ.ആര്‍.ടി.സിയില്‍ രേഖപ്പെടുത്തിയ ഈര്‍പ്പം 65 ആണെങ്കില്‍ വെള്ളിയാഴ്ച കേവലം 47 മാത്രമാണിത്.

താപനിലയുടെ അളവ് ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധിച്ച് 39 ആവുകയും ചെയ്തു. 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് മുണ്ടൂരില്‍ രേഖപ്പെടുത്തിയ വ്യാഴാഴ്ച ഈര്‍പ്പം 50 ഉണ്ടായിരുന്നു. തൊട്ടുപിറ്റേന്ന് ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ധിച്ചപ്പോള്‍ ഈര്‍പ്പത്തിന്‍െറ അളവ് 47 ആയി കുറഞ്ഞു. രേഖപ്പെടുത്തിയ താപനിലയേക്കാള്‍ രാപകല്‍ വ്യത്യാസമില്ലാതെ ജനത്തിന് വിങ്ങല്‍ അനുഭവപ്പെടാനും ഇതാ

Tags:    
News Summary - heat issue in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.