നഴ്സിങ്​ അസിസ്​റ്റൻറി​​െൻറ ക്രൂരത; വാസുവി​െൻറ ചികിത്സാ ചെലവ് സർക്കാർ വഹിക്ക​ുമെന്ന്​ മന്ത്രി

അഞ്ചൽ: തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നഴ്സിങ്​ അസിസ്​റ്റൻറി​​​െൻറ ക്രൂരതക്കിരയായ വാസുവി​​​െൻറ തുടർന്നുള്ള ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. തെങ്ങിൽനിന്നുവീണ് പരിക്കേറ്റനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇളവറാംകുഴി ചരുവിള വീട്ടിൽ വാസുവാണ് (62) നഴ്സിങ്​ അസിസ്​റ്റൻറി​​​െൻറ ക്രൂരതക്കിരയായത്.

ചണ്ണപ്പേട്ട ആനക്കുളത്ത് മക​​​െൻറ വീട്ടിൽ കഴിയുന്ന വാസുവിനെ സന്ദർശിച്ച ശേഷമാണ് മന്ത്രി തുടർചികിത്സയുടെ കാര്യം അറിയിച്ചത്. എന്താണ് സംഭവിച്ചതെന്നും ഇപ്പോഴത്തെ അസുഖവിവരങ്ങളും മന്ത്രി വാസുവിനോട് വിശദമായി ചോദിച്ചറി‍ഞ്ഞു. തെങ്ങില്‍നിന്നുവീണതിനു ശേഷം വാസുവിന് കാര്യങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ മന്ത്രിയെ അറിയിച്ചു.

തെങ്ങുകയറ്റ തൊഴിലാളിയായ വാസുവിന് അര്‍ഹമായ നഷ്​ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് പറഞ്ഞ മന്ത്രി ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ വാസു ചികിത്സയിൽ കഴിയുമ്പോൾ വാസുവിനെ പരിചരിക്കാനായി നിന്നിരുന്ന ചെറുമകൻ ഉണ്ണിയോടും മന്ത്രി കാര്യങ്ങൾ വിശദമായി ചോദിച്ച് മനസ്സിലാക്കി.

സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുടുംബമായതിനാൽ ഉണ്ണിയുടെ പഠിപ്പ് മു​േമ്പ തടസ്സപ്പെട്ടതാണ്. പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സംവിധാനം ഒരുക്കാൻ അലയമൺ ഗ്രാമപഞ്ചായത്ത് മുൻകൈയെടുക്കണമെന്നും മന്ത്രി നിർദേശിച്ചു. വാസുവി​​​െൻറ തുടർചികിത്സക്കായി പുനലൂർ താലൂക്കാശുപത്രിയിലേക്ക് മാറ്റാൻ ആശുപത്രി സൂപ്രണ്ട് ഷാഹിർഷായോട് മന്ത്രി നിർദേശിക്കുകയും ചെയ്​തു.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ഷർമദ്, ​െഹൽത്ത്​ ഡെവലപ്​മ​​െൻറ്​ ബോഡ് അംഗം അഞ്ചൽ ജോബ്, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം. ഹംസ, അംഗങ്ങളായ ഹസീനാ മനാഫ്, ജി. പ്രമോദ്, സി.പി.എം നേതാക്കളായ ഡി. വിശ്വസേനൻ, എസ്. സൂരജ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

Full View
Tags:    
News Summary - Health Minister KK Shylaja Trivandrum Medical College Nursing Assistant attack Patient -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.