നിപ: ജൂലൈ 15 വരെ നിരീക്ഷണം തുടരും -മന്ത്രി കെ.കെ. ശൈലജ

കണ്ണൂർ: നിപ സംബന്ധിച്ച ആശങ്ക ഒഴിഞ്ഞെങ്കിലും നിരീക്ഷണം ജൂലൈ 15 വരെ തുടരുമെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. നിപ സൃഷ്​ടിച്ച തീവ്രമായ അവസ്​ഥ തരണം ചെയ്യാന്‍ കഴിഞ്ഞതായും അവർ പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവർത്തകരോട്​ സംസാരിക് കുകയായിരുന്നു മന്ത്രി.
ആശുപത്രിയിലുള്ള വിദ്യാര്‍ഥിയുടെ ആരോഗ്യനില നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടി യുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവായി ലഭിച്ചിട്ടുണ്ട്. ആരിലേക്കും പകര്‍ന്നിട്ടില്ല. സമ്പര്‍ക ്കമുണ്ടായവരുടെയും അല്ലാതെ കടുത്ത പനിയും എന്‍സഫലൈറ്റിസും ഒക്കെയായി ചികിത്സ തേടി വന്നവരുടെയുമൊക്കെ തന്നെ പരി ശോധനയിൽ ഫലം നെഗറ്റീവായിരുന്നു.

എറണാകുളത്തെ സംഘം നിരീക്ഷണത്തില്‍ തന്നെയാണ്. വൈറോളജി ലാബ് ആലപ്പുഴയിലുണ്ട ്. ലെവല്‍ മൂന്ന്​, നാല്​ എന്നീ സംവിധാനമുള്ള ലാബില്‍ മാത്രമേ ഇത്തരത്തില്‍ ഉയര്‍ന്ന തരത്തിലുള്ള വൈറസ് പരിശോധിക്കാനാകൂ. ഇത്തരമൊരു ലാബിന്​ 2019 മേയിലാണ് കേന്ദ്രാനുമതി ലഭിച്ചത്‌. മൂന്ന് കോടി രൂപയും നല്‍കി​. എന്നാൽ, ഈ തുക മതിയാകില്ലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്​. കൂടുതല്‍ പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട്​. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ലാബ് നിർമിക്കാന്‍ കോഴിക്കോട്ട്​ എല്ലാ തയാറെടുപ്പും നടത്തുകയാണ്. നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ശാസ്ത്രജ്ഞർ തുടരുകയാണ്. പണിമുടക്കി ഡോക്ടര്‍മാര്‍ സമരം ചെയ്യുന്നത് ശരിയല്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ആശുപത്രിയില്‍നിന്നും എല്ലാവരും ഇറങ്ങിവന്നാല്‍ നഷ്​ടപ്പെടുന്നത് മനുഷ്യജീവനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ; ആരോഗ്യനിലയിൽ വലിയ പുരോഗതി
കൊച്ചി: നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതി. ആസ്​റ്റർ മെഡ്സിറ്റിയിൽ ഐ.സി.യുവിലായിരുന്ന യുവാവിനെ ശനിയാഴ്ച മുറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മൂന്നുപേരെ വിട്ടയക്കുകയും ചെയ്തു. നിലവിൽ നിരീക്ഷണത്തിൽ ആരുമില്ല. രോഗിയുമായി സമ്പർക്കത്തിൽ വന്നവരുടെ പട്ടികയിൽ 278 പേരാണുള്ളത്. പരിശോധനക്കായി പുണെ എൻ.ഐ.വി സംഘം പറവൂർ വാവക്കാട്, തുരുത്തിപ്പുറം പ്രദേശങ്ങളിൽ നിന്നും തൊടുപുഴ കോളജിന് സമീപത്ത് നിന്നും ഇടുക്കിയിലെ മുട്ടത്ത് നിന്നും 141 വവ്വാലുകളിലെ സംപിളുകൾ ശേഖരിച്ച് പരിശോധനക്ക്​ അയച്ചു.

നിപ ആശങ്കകൾ ഒതുങ്ങിയെങ്കിലും ബോധവത്കരണം ‍തുടരുന്നുണ്ട്. ഇതി​​െൻറ ഭാഗമായി ശനിയാഴ്ച 3559 പേർക്ക് പരിശീലനം നൽകി. ഇതോടെ പരിശീലനം ലഭിച്ചവരുടെ എണ്ണം 37,184 ആയി. രോഗിയുമായി സമ്പർക്കത്തിലായവരുടെ നിരീക്ഷണം ആരോഗ്യവകുപ്പി​​െൻറ ആഭിമുഖ്യത്തിൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ തുടരുകയാണ്. കൺട്രോൾ റൂമി​​െൻറ പ്രവർത്തനങ്ങളും തുടരുന്നുണ്ട്​. സംശയനിവാരണത്തിന്​ 0484 2373616 എന്ന നമ്പറിലേക്ക് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ വിളിക്കാവുന്നതാണ്.

മെഡിക്കൽ കോളജിന്​ മുന്നിലെ നിപ സമരം തീർന്നു
കോഴിക്കോട്: സ്ഥിരം ജോലി നൽകാമെന്ന വാഗ്ദാനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ 20 ദിവസമായി മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ നടത്തിയ സമരം ഒത്തുതീർന്നു. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയിൽ സ്ഥിരമായി ജോലിനൽകാമെന്ന് ഉറപ്പു ലഭിച്ചതായി സമരസമിതി അറിയിച്ചു.

നിപ സമയത്ത് ജോലിചെയ്​ത 47 പേർക്കും സ്ഥിരമായി മെഡിക്കൽ കോളജി​​െൻറ അനുബന്ധ സ്ഥാപനങ്ങളിൽ ജോലിനൽകും. അടുത്ത പ്രവൃത്തി ദിവസം നാഷനൽ ഹെൽത്ത് മിഷ​​െൻറ കീഴിൽ 47 പേർക്കും ഇടക്കാല ജോലിനൽകും. എച്ച്.ഡി.എസിൽ ഒഴിവുവരുമ്പോൾ ഇവർക്ക് ജോലികൊടുക്കും.
സെപ്​റ്റംബറിൽ ഉണ്ടാവുന്ന ഒഴിവുകളിൽ മെഡിക്കൽ കോളജിൽ ഇൻറർവ്യുവില്ലാതെ ഇവർക്ക് ജോലികൊടുക്കാമെന്ന്​ തീരുമാനിച്ചതായും സമിതി അറിയിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീൺകുമാർ, യു.സി. രാമൻ, സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ, ഭാരവാഹികളായ പി.ടി. ജനാർദനൻ, പുതുശ്ശേരി വിശ്വനാഥൻ, എം.ടി. സേതുമാധവൻ, വി.സി. സേതുമാധവൻ, ഉസ്മാൻ ചേളന്നൂർ, കെ.സി. പ്രവീൺകുമാർ, വിബീഷ് കമ്മനകണ്ടി, എം.പി. റീജ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ടുമാരായ സി. ശ്രീകുമാർ, കെ. സജിത്കുമാർ, കെ.എം. കുര്യാക്കോസ്, ടി.പി. രാജഗോപാൽ, ഡോ. നവീൻ എൻ.എച്ച്.എം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ഡി.സി.സി. പ്രസിഡൻറ്​ അഡ്വ. ടി. സിദ്ദീഖ് നിരാഹാരസമരം കിടന്ന പി. സോമസുന്ദരന് നാരങ്ങനീര് നൽകി. സമാപന സമ്മേളനത്തിൽ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല പ്രസിഡൻറ്​ ഉമ്മർ പാണ്ടികശാല, യു.സി. രാമൻ, കായക്കൽ അഷ്​റഫ് തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - health minister kk shailaja about nipah-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.