തിരുവനന്തപുരം: ശമ്പള വർധന അടക്കം ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പണിമുടക്കി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ കണക്കെടുപ്പ് നടത്തി ആരോഗ്യവകുപ്പ്. 13 ദിനം പിന്നിട്ടിട്ടും ആശാ വർക്കർമാർ രാപ്പകൽ സമരം കൂടുതൽ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ദേശീയ മനുഷ്യാവകാശ കമീഷൻ ഇടപെടുകയും ചെയ്ത വേളയിലാണ് സർക്കാർ നീക്കം.
പണിമുടക്കിയവരുടെ കണക്കെടുക്കാനാണ് നിർദേശം. ഡി.എം.ഒമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൾ ഫോം വഴി കണക്കെടുത്ത് തുടങ്ങി. എന്നാൽ സർക്കാറിന്റെ ഭീഷണികളുടെ തുടർച്ചയാണിതെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചക്ക് വിളിക്കുന്നതിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സംഘടനകൾ സമരത്തിന് പിന്തുണ നൽകി തെരുവിലിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.