Posted On
date_range Updated On
date_range കോടിയേരിയെ അധിക്ഷേപിച്ച ഹെഡ് ക്ലർക്കിന് സസ്പെൻഷൻ
തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫിസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവന്‍റെ നിർദേശപ്രകാരമാണ് നടപടി. അപമാനകരമായ പോസ്റ്റിനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.