'മന്ത്രിമാരെ നീക്കാൻ തനിക്ക്​ അധികാരമില്ല; ധനമന്ത്രി ചെയ്തത് എന്താണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണ്'

ന്യൂഡൽഹി: മന്ത്രിമാരെ നീക്കാന്‍ തനിക്ക് അധികാരമില്ലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ ചെയ്തത് എന്താണ് എന്ന് മുഖ്യമന്ത്രിയെ അറിയിക്കാനാണ്​ കത്ത് നൽകിയതെന്നും ഗവർണറുടെ വിശദീകരണം. ധനമന്ത്രി കെ.എൻ.ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ തനിക്കുള്ള പ്രീതി അവസാനിച്ചതായി അറിയിച്ചും മ​ന്ത്രിക്കെതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിലാണ് ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ വിശദീകരണം.

മന്ത്രി പ്രാദേശിക വാദം വളർത്തുകയും വിഭാഗീയത സൃഷ്ടിക്കുകയും ആണ് ചെയ്തത്. ദേശീയ ഐക്യത്തിന് വിരുദ്ധമായ പ്രസ്താവന ആണ് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഉത്തർപ്രദേശിൽ നിന്നുള്ള ആൾക്ക് കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ച് ഒന്നും മനസ്സിലാകില്ല എന്ന് പറഞ്ഞതിലൂടെ മന്ത്രി എന്താണ് ഉദ്ദേശിച്ചത്.

ഗവർണർ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളാണെന്ന് നിരന്തരം ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. തനിക്ക് മന്ത്രിയെ നീക്കാനുള്ള അധികാരം ഇല്ല. മുഖ്യമന്ത്രിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തതിനാല്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ വിശദീകരിച്ചു. 

Tags:    
News Summary - He has no power to remove ministers -Kerala Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.