മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച വീട്ടമ്മക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പത്തനംതിട്ട ചെറുകോൽ സ്വദേശി മണിയമ്മക്കെതിരെ കേസെടുത്തു. എസ്.എന്‍.ഡി.പി യോഗം ഭാരവാഹി വി. സുനിൽകുമാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചിതിന്‍റെ വിഡീയോ സോഷ്യൽ മിഡീയയിൽ പ്രചരിച്ചിരുന്നു. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും പുനഃപരിശോധാ ഹരജി നല്‍കില്ലെന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം മുഖ്യമന്ത്രിക്ക് നേരെ തിരിയാന്‍ കാരണം. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ/തീയ്യ ജാതിക്കാരനാണെന്ന് ആയിരുന്നു വീട്ടമ്മ അധിക്ഷേപിച്ചത്.

Tags:    
News Summary - Hate Statement Against Pinarayi Vijayan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.