ഇറച്ചിയുടെ പേരിൽ വിദ്വേഷ വാർത്ത; കരുതിയിരിക്കണ​െമന്ന്​ മുന്നറിയിപ്പ്​

കോ​​ഴി​​ക്കോ​​ട്​: വോ​​​ട്ടെ​​ടു​​പ്പി​‍െൻറ തൊ​​ട്ടു മു​​ന്നി​​ലെ മ​​ണി​​ക്കൂ​​റു​​ക​​ളി​​ൽ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വി​​ദ്വേ​​ഷം വ​​ള​​ർ​​ത്താ​​ൻ ല​​ക്ഷ്യ​​മി​​ട്ട്​ വ്യാ​​ജ​​വാ​​ർ​​ത്ത​​യു​​മാ​​യി ഓ​​ൺ​​ലൈ​​ൻ പോ​​ർ​​ട്ട​​ൽ ഇ​​റ​​ങ്ങി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന്​ ഫേ​​സ്​​​ബു​​ക്​ പോ​​സ്​​​റ്റ്. ക​​ർ​​മ ന്യൂ​​സ്​ ചാ​​ന​​ലി​‍െൻറ പേ​​രി​​ൽ തി​​ങ്ക​​ളാ​​ഴ്​​​ച പ്ര​​ച​​രി​​ച്ച വാ​​ർ​​ത്ത​​യാ​​ണ്, തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ​ ധ്രു​​വീ​​ക​​ര​​ണം ല​​ക്ഷ്യ​​മി​​ട്ടു​​ള്ള വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​മാ​​ണെ​​ന്ന്​​ രാഷ്​ട്രീയ-സാമ്പത്തിക നിരീക്ഷകൻ പി.​​ജെ. ജ​​യിം​​സി​‍െൻറ ഫേ​​സ്​​​ബു​​ക്​ പോ​​സ്​​​റ്റ്​ പ​​റ​​യു​​ന്നു. പോ​​സ്​​​റ്റി​‍െൻറ പൂർണരൂപം ഇ​​ങ്ങ​​നെ:

ജനകീയ താല്പര്യാർത്ഥം പോസ്റ്റ് ചെയ്യുന്നത് !
കഴിഞ്ഞ ഏതാനും മണിക്കൂറുകളായി "കർമ്മ ന്യൂസ് ചാനലി" ന്റെ പേരിൽ സർക്കുലേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു വാർത്തയെ സംബന്ധിച്ച് ജാഗ്രത പുലർത്തണമെന്ന് സൂചിപ്പിക്കുന്നതിനാണ് ഈ കുറിപ്പ്.
വാർത്തയുടെ ചുരുക്കം ഇങ്ങനെ:
വയനാട് ഉൾപ്പെടുന്ന ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ മിത്ര എന്ന സംഘടനയുടെ പ്രവർത്തകർ ഈസ്റ്റർ പ്രമാണിച്ച് 5500 കിലോ "നോൺ-ഹലാൽ" പോത്തിറച്ചിയും 1000 കിലോ പന്നിയിറച്ചിയും പാക്കറ്റുകളിലാക്കി 6 ജില്ലകളിലായി വിൽക്കാൻ ശ്രമിച്ചു വരികയായിരുന്നു. എന്നാൽ, നോൺ-ഹലാൽ പോത്തിറച്ചിയും പന്നിയിറച്ചിയും വിൽക്കുന്നതിനെതിരെ പ്രവർത്തിക്കുന്ന ശക്തികൾ, വയനാട്ടിൽ മീനങ്ങാടിക്കടുത്തുള്ള അമ്പലപ്പടി എന്ന സ്ഥലത്ത് വാഹനം തടഞ്ഞു നിർത്തി ഇറച്ചി പാക്കറ്റുകൾ റോഡിലേക്കു വലിച്ചെറിഞ്ഞുവെന്നും ഇറച്ചിയുമായി സഞ്ചരിച്ച ആളുടെ വായിൽ പച്ചയിറച്ചി തള്ളിക്കയറ്റാൻ ശ്രമിച്ചുവെന്നും ഭീഷണിയെ തുടർന്ന് കച്ചവടം നിർത്തി വെക്കേണ്ടി വന്നുവെന്നും മറ്റുമാണ് പ്രസ്തുത വാർത്തയുടെ ചുരുക്കം.
ഇതേ സംബന്ധിച്ച് ബന്ധപ്പെട്ട സ്ഥലത്തു നിന്നും വിശ്വാസ യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നും വിവരങ്ങൾ തേടിയതു പ്രകാരം ഇങ്ങനെയൊരു സംഭവം നടന്നതായി ആർക്കും അറിവില്ല. അമ്പലപ്പടി എന്ന സ്ഥലത്ത് ഈസ്റ്ററിന്റെ തലേ ദിവസം രാവിലെ 8 മണിക്ക് എത്തിക്കാമെന്നു പറഞ്ഞ ഇറച്ചി വൈകിട്ട് എത്തിച്ചതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഉണ്ടായതായും പറയുന്നു. എന്നാൽ, ഹലാൽ, നോൺ-ഹലാൽ പോലുള്ള വിഷയങ്ങളൊന്നും അവിടെ ചർച്ചയായിട്ടില്ല. അതേസമയം, "ബ്രഹ്മഗിരി പദ്ധതി" യുടെ ഭാഗമായി വയനാട്ടിൽ കാലങ്ങളായി വിവിധയിനം ഇറച്ചികൾ പാക്കറ്റുകളിലാക്കി വിറ്റു വരുന്നുമുണ്ട്.
ഈ സാഹചര്യത്തിൽ, അതും തെരഞ്ഞെടുപ്പിന്റെ തലേ ദിവസം ജനങ്ങൾക്കിടയിൽ പരസ്പര വിദ്വേഷവും വർഗ്ഗീയ ധ്രൂവീകരണവും സൃഷ്ടിക്കുകയെന്ന കുടില ലക്ഷ്യത്തോടെ സർക്കുലേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന, അതു വഴി ആസൂത്രിതമായി "ഇസ്ലാമോഫോബിയ" പരത്തുന്ന ഈ വാർത്തയെ സംബന്ധിച്ച് ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ ഏതാനും നാളുകളായി, ഹലാൽ ഇറച്ചിയുടെയും ലൗജിഹാദിന്റെയും മറ്റും പേരിൽ കേരളത്തിലെ രണ്ടു സമുദായങ്ങളിൽ പെട്ട ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പുന്ന ഫാസിസ്റ്റ് ശക്തികൾ ജനങ്ങളെ പരമാവധി ഭിന്നിപ്പിച്ച്‌ മുതലെടുക്കാൻ നടത്തുന്ന വിഷലിപ്തമായ പ്രചരണങ്ങൾ തിരിച്ചറിയുന്നതിൽ അലംഭാവമുണ്ടായിക്കൂടാ.
NB: വീണ്ടും ദൃഷ്പ്രചരണത്തിന് ഉപയോഗപ്പെടുത്തപ്പെടും എന്നിരിക്കെ, പ്രസ്തുത ചാനൽ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നില്ല.

Full View

Tags:    
News Summary - Hate news in the name of meat; Warning to be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.