ഹര്‍ത്താലിനിടെ സംഘ്​പരിവാർ അക്രമം: 745 ​പേർ അറസ്റ്റിൽ; 559 പേർക്കെതിരെ കേസ്

തിരുവനന്തപുരം: ഹർത്താലിനോട് അനുബന്ധിച്ച് ബി.ജെ.പി-ആർ.എസ്​.എസ്​ പ്രവർത്തകർ നടത്തിയ വിവിധ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 745 പേര്‍ അറസ്റ്റിൽ. 600ലധികം പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്​. വ്യാഴാഴ്​ച വൈകുന്നേരം വരെയുള്ള കണക്കാണിത്​. വിവിധ അക്രമങ്ങളിൽ സംസ്ഥാനത്താകെ 559 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.ജി.പി അറ ിയിച്ചു. അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക സംഘത്തി ന് രൂപം നല്‍കുമെന്ന്​ ഡി.ജി.പി പറഞ്ഞു.

സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ഹർത്താലിലെ തുടർന്നുണ്ടായ അക്രമങ്ങളിൽ പ ൊലീസ് ഉദ്യോഗസ്ഥർക്കു നേരെയും പൊലീസ് വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടെയുള്ള പൊതുമുതലിനു നേരെയും വ്യ ാപകമായ ആക്രമണമുണ്ടായി. തിരുവനന്തപുരത്ത് നാലും കൊല്ലത്ത് ഏഴും എറണാകുളത്ത് ഒന്നും തൃശൂരിൽ രണ്ടും പാലക്കാട്ട് മൂന്നും കോഴിക്കോട്ട് 16ഉം കണ്ണൂരിൽ ഒന്നും ഉൾപ്പെടെ 34 പൊലീസുകാർക്ക് നേരെ ആക്രമണമുണ്ടായി.

ഒരു ബസും എട്ടു ജീപ്പും ഉൾപ്പെടെ എട്ടു പൊലീസ് വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. 33 കെ.എസ്.ആർ.ടി.സി ബസുകളാണ് തകർത്തത്. മാവേലിക്കര താലൂക്ക് ഓഫീസ്, ഷൊർണൂർ ബിവറേജ് ഷോപ്പ് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി.

കോഴിക്കോട് മിഠായിത്തെരുവിൽ തുറന്ന കടകൾക്ക് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണമുണ്ടായി. അക്രമികളെ ലാത്തിവീശിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് പൊലീസ് പിരിച്ചുവിട്ടത്. പാലക്കാട് ടൗണിലും സംഘർഷാവസ്ഥയുണ്ടായിരുന്നു. തിരുവനന്തപുരത്ത് മലയിൻകീഴ്, നെടുമങ്ങാട് എന്നിവിടങ്ങളിലും തൃശൂർ വാടാനപ്പള്ളിയിലും കണ്ണൂരിലെ തലശ്ശേരിയിലും കാസർകോട്ടും സംഘർഷാവസ്ഥയുണ്ടായി.

നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അപലപനീയമാണ്. അക്രമികളെ അറസ്റ്റ് ചെയ്ത് ക്രമസമാധാനം സംരക്ഷിക്കുന്നതിനും പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയത്.

ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ജില്ലകളിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് നടപടി സ്വീകരിക്കും. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ അവരുടെ വീടുകളില്‍ ആയുധങ്ങള്‍ കണ്ടെത്തുന്നതിനും മറ്റുമായി പരിശോധന നടത്തുകയും ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും. കുറ്റക്കാരെ ഉള്‍പ്പെടുത്തി ഫോട്ടോ ആല്‍ബം തയാറാക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ഡിജിറ്റല്‍ ടീമിന് രൂപം നല്‍കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിന് ഈ ആല്‍ബം ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്യും.

സമൂഹ മാധ്യമങ്ങളിലൂടെ വർഗീയ, വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകളുണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പി അറിയിച്ചു.

Tags:    
News Summary - hartal violence; 266 arrested -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.