Posted On
date_range Updated On
date_range മാഹിയിൽ നാളെ ഹർത്താൽ
മയ്യഴി: വിൽപന നികുതി ഉദ്യോഗസ്ഥർ മാഹിയിലെ കടകളിൽ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്ന നടപടികളിൽ പ്രതിഷേധിച്ച് മാഹിയിൽ ബുധനാഴ്ച വ്യാപാര ഹർത്താൽ നടത്തുമെന്ന് മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ.അനിൽകുമാർ അറിയിച്ചു. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ.
ഹോട്ടലുകൾക്കും ബെയ്ക്കറികൾക്കും ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കും ഹർത്താൽ ബാധകമാണ്. പെട്രോൾ പമ്പുകളും മദ്യഷാപ്പുകളും സാധാരണ പൊലെ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.