കെ. സുരേന്ദ്രൻ
സി.പി.എമ്മുകാര്‍ കൊല്ലുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നു-കെ. സുരേന്ദ്രൻ
കോഴിക്കോട്: പുന്നോല്‍ ഹരിദാസേ ൻറത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപിക്കുമേല്‍ കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നത്.
ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. സി.പി.എമ്മുകാര്‍ കൊല്ലുകയും പിന്നീട് പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന സ്ഥിതിയാണുളളത്. മുഖ്യമന്ത്രിയുടെ വീടിനടുത്ത് തന്നെയാണിതു സംഭവിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഹരിദാസന്‍ വധക്കേസിലെ പ്രതികളിലൊരാളായ നിജില്‍ദാസിനെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ വീടിന് സമീപത്തെ വാടകവീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. പ്രശാന്ത് എന്നയാളുടെ വീട്ടില്‍ നിന്നാണ് നിജിലിനെ പിടികൂടിയത്. പ്രശാന്ത് ഗള്‍ഫിലാണ്. അധ്യാപികയായ ഭാര്യ രേഷ്മയാണ് ഇയാള്‍ക്ക് വീട് നല്‍കിയത്. പ്രശാന്ത് സി.പി.എം പ്രവര്‍ത്തകനാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സി.പി.എം നേതൃത്വം ഇത് നിഷേധിച്ചിട്ടുണ്ട്. ഇതിനുപുറമെ, അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കുന്നതിനുൾപ്പെടെ നേതൃത്വം നൽകുന്നത് ബി.ജെ.പിയാണെന്നും സി.പി.എം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.