തിരുവനമ്പുരം :മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി വന്ന വാർത്തയിൽ മന്ത്രി ഡോ. ആർ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് അടിയന്തിര റിപ്പോർട്ട് തേടി. അതിജീവിതക്ക് ആവശ്യമുള്ള സഹായങ്ങൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പത്തോളം പേരാണ് യുവതിയെ ചൂഷണം ചെയ്‌തത്. പലപ്പോഴായി പീഡനത്തിനിരയായെന്ന് യുവതി മൊഴി നൽകി. മൂന്ന് കേസുകളിലായി കൊണ്ടോട്ടി ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. പീഡനം നടന്നത് രണ്ട് വർഷം മുമ്പെന്ന് പൊലീസ് അറിയിച്ചു.
ടൂർ പോകാൻ പോകാൻ എന്ന വ്യാജേന യുവതിയോട് മഞ്ചേരിയിൽ എത്താൻ പറയുകയും, തുടർന്ന് അരീക്കോട് ഒരു ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് ആദ്യത്തെ കേസ്. മാനന്തവാടിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് രണ്ടാമത്തെ കേസ്. ഒന്നും രണ്ടും പ്രതികൾ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.