കൊച്ചി: മത്സ്യ വിൽപന നടത്തിയ കോളജ് വിദ്യാർഥിനി ഹനാനെ അധിക്ഷേപിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ വയനാട് വൈത്തിരി പടിഞ്ഞാറത്തറയിൽ നൂറുദ്ദീൻ ഷേഖിനെ (32) കൊച്ചി സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചു. ഹനാെൻറ പരാതിയെത്തുടർന്നാണ് നടപടി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും വേണ്ടിവന്നാൽ ഇനിയും വിളിച്ചുവരുത്തുമെന്നും അന്വേഷണ ഉേദ്യാഗസ്ഥനായ നോർത്ത് സി.െഎ കെ.ജെ. പീറ്റർ പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിക്കൽ, വിവിധ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹനാെൻറ മത്സ്യക്കച്ചവടം നാടകമാണെന്നും സിനിമയുടെ പ്രചാരണമാണ് ലക്ഷ്യമെന്നുമായിരുന്നു നൂറുദ്ദീെൻറ ഫേസ്ബുക്ക് ലൈവ്. സംഭവം വിവാദമായതോടെ ഇയാൾ വിവാദ ദൃശ്യം നീക്കുകയും മാപ്പ് പറയുകയും ചെയ്തു. ഓൺലൈൻ മാധ്യമപ്രവർത്തകൻ നൽകിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികരണമെന്നും ഇയാൾ അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ഹനാനെ സന്ദർശിച്ച് പരാതി രേഖപ്പെടുത്തിയതിനെത്തുടർന്നാണ് നൂറൂദ്ദീനെ കസ്റ്റഡിയിലെടുത്തത്. മുസ്ലിംലീഗ് അനുഭാവിയായ നൂറുദ്ദീൻ നേരത്തേ വിദേശത്തായിരുന്നു.ഹനാനെതിരായ സൈബർ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. തുടർന്ന് പാലാരിവട്ടം പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഹനാനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവരുടെ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. കൂടുതൽപേർ കുടുങ്ങിയേക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.