മലപ്പുറം: നറുക്കെടുപ്പില്ലാതെ നേരിട്ട് ഹജ്ജിന് അവസരം ലഭിക്കുന്നതിനുള്ള പ്രായം 70ൽനിന്ന് 65 ആക്കിയതോടെ കേരളത്തിൽ ജനറൽ കാറ്റഗറിയിൽ അപേക്ഷിക്കുന്നവർക്ക് അവസരം കുറയുമെന്ന് ആശങ്ക. മഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകൾക്കുള്ള ക്വോട്ടയും സംവരണത്തിൽ പെടുത്തിയിട്ടുണ്ട്. ഇതു കഴിഞ്ഞ് ബാക്കിയുള്ള സീറ്റുകളിലേ ജനറൽ കാറ്റഗറിയിൽ അവസരം ലഭിക്കൂ.
സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 20 ശതമാനത്തിൽനിന്ന് 30 ശതമാനമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളെ കൂടുതലായി ആശ്രയിക്കേണ്ടിവരും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഏതാണ്ട് 7000ത്തോളം പേർക്കാണ് ക്വോട്ടയനുസരിച്ച് അവസരം ലഭിക്കാറുള്ളത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ബാക്കിവരുന്ന സീറ്റുകൾ അനുവദിച്ചുകിട്ടിയതുകൊണ്ടാണ് കൂടുതൽ പേർക്ക് കഴിഞ്ഞ തവണ അവസരം ലഭിച്ചത്. 65നും അതിനു മുകളിലും വയസ്സുള്ളവരുടെ സഹായത്തിന് കൂടെ പോകുന്നവരുടെ പ്രായപരിധി 60 ആക്കി നിജപ്പെടുത്തി. സർക്കാർ ഹജ്ജ് വളന്റിയർമാരുടെ എണ്ണം 150 ഹാജിമാർക്ക് ഒരു വളന്റിയർ എന്ന തോതിലാക്കി. നേരത്തേ 200 പേർക്ക് ഒരു വളന്റിയർ ആയിരുന്നു. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളാണ് അടുത്ത തവണയും ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.