നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് ക്യാമ്പിെൻറ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ മന്ത്രി കെ.ടി. ജലീൽ അധ്യക്ഷത വഹിക്കും. ബുധനാഴ്ച പുലർച്ചെ ഒന്നിന് ആദ്യ വിമാനം മന്ത്രി കെ.ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്യും. 1.55നാണ് വിമാനം പുറപ്പെടുക.
തീർഥാടകരെ യാത്രയയക്കാനും പ്രാർഥനയിൽ പങ്കെടുക്കാനും എത്തുന്നവർക്ക് ഹജ്ജ് ക്യാമ്പിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാത്രി ഒമ്പതു മണിവരെ ഇവർക്ക് ക്യാമ്പിൽ തങ്ങാം. ഹാജിമാരുടെ ഇഹ്റാം കർമം വീക്ഷിക്കാനും പ്രാർഥനയിൽ പങ്കെടുക്കാനും സൗകര്യമുണ്ട്. ബാഡ്ജ് ധരിച്ച വളൻറിയർമാർ ഒഴികെയുള്ളവർ രാത്രി 9 മണിക്ക് മുമ്പ് ക്യാമ്പ് വിട്ടുപോകണം. സന്ദർശകരുെട വാഹനം ക്യാമ്പ് പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഓരോ ദിവസവും ഒന്നാമത്തെ വിമാനത്തിൽ യാത്രയാക്കേണ്ട ഹാജിമാർ രാവിലെ 10 മണിക്ക് എത്തണം. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനത്തിൽ പോകേണ്ട ഹാജിമാർ ഉച്ചയ്ക്ക് രണ്ട് മണിക്കും എത്തിച്ചേരണം. വിപുലമായ സൗകര്യങ്ങളോട് കൂടിയ ഹജ്ജ് ഹൗസ് കരിപ്പൂരിൽ ഉള്ളതിനാൽ ഹജ്ജ് സർവിസ് കരിപ്പൂരിൽ നിന്നും പുനരാരംഭിക്കാൻ ശ്രമം തുടരും.
ക്യാമ്പിൽ 235 വളൻറിയർമാർ
നെടുമ്പാശ്ശേരി: ഹാജിമാരെ സഹായിക്കുന്നതിന് ഹജ്ജ് ക്യാമ്പിൽ മാത്രം 235 ഹാജിമാരുണ്ടാകും. ഹജ്ജ്സെല്ലിൽ സേവനത്തിന് ഇക്കുറി 49 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിട്ട.ഡി.എസ്.പി യു.അബ്ദുൽകരീമിനെ ഹജ്ജ്സെല്ലിൽ സ്പെഷൽ ഓഫിസറായി നിയമിച്ചിട്ടുണ്ട്. ഹജ്ജ് സെല്ലുമായി ബന്ധപ്പെടുന്നതിനുള്ള നമ്പർ 0484-2126611, 2611665
ലഗേജ് ഇറക്കുന്നത് ടി ത്രീ ടെർമിനലിൽ
നെടുമ്പാശ്ശേരി: ഹാജിമാരുടെ ലഗേജ് ഇറക്കുന്നത് ടി ത്രീ ടെർമിനലിലായിരിക്കും. ഹജ്ജ് കമ്മിറ്റിയുടെ വാഹനത്തിലായിരിക്കും ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കുക. സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്ത പ്രകാരം രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, 16 തീയതികളിൽ ഓരോ വിമാനവും ഒന്ന്, ഏഴ്, 10, 12, 14, 15 തീയതികളിൽ രണ്ട് വിമാനങ്ങൾ വീതവും 11, 13 തീയതികളിൽ മൂന്ന് വിമാനങ്ങളും ഒമ്പതാം തീയതി നാല് വിമാനങ്ങളുമുൾപ്പെടെ 29 സർവിസ് ആകെയുണ്ടാകും. വെയ്റ്റിങ് ലിസ്റ്റിൽനിന്ന് ഏതാനും പേർക്കുകൂടി അവസരം ലഭിക്കും. അങ്ങനെ വന്നാൽ അവർക്കുവേണ്ടി മറ്റൊരു സർവിസ് കൂടി പരിഗണിക്കുകയോ അതല്ലെങ്കിൽ മറ്റേതെങ്കിലും വിമാനത്തിൽ അവരെ യാത്രയക്കുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.