ഹാദിയ കേസ്​: ഭർത്താവി​െൻറ ഹരജി സുപ്രീം കോടതി ഇന്ന്​ പരിഗണിക്കും

ന്യൂഡൽഹി: മതം മാറിയിതി​​െൻറ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാദിയയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ കേരള പൊലീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിയും സമര്‍പ്പിക്കും. എൻ.​െഎ.എയുടെ പ്രത്യേക അന്വേഷണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ ഷെഫിന്‍ ജഹാ​​െൻറ വാദവും കോടതി കേള്‍ക്കും. ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന ആവശ്യം ഹരജിക്കാര​​െൻറ അഭിഭാഷകര്‍ കോടതിയില്‍ ഇന്നും ആവര്‍ത്തിക്കും. 
Tags:    
News Summary - Haduya Case: Husbands Plea at Sc - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.