ഹാദിയ കേസ്: വാദം മാറ്റണമെന്ന അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഹാദിയ- ഷഫിൻ ജഹാൻ വിവാഹം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് പിതാവ് അശോകന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. കൂടുതൽ സമയം വേണമെന്ന് ചൂണ്ടിക്കാട്ടി അശോകൻ സമർപ്പിച്ച അപേക്ഷ തള്ളിയ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേസ് നാളെ പരിഗണിക്കും അപ്പോൾ മറുപടി പറയാൻ അവസരമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.  

വി​വാ​ഹ​ ശേ​ഷം അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ലി​ട്ട്​ പീ​ഡി​പ്പി​ച്ച​തി​ന്​ ന​ഷ്​​ട​പ​രി​ഹാ​രം തേ​ടി ഹാ​ദി​യ ചൊവ്വാഴ്ച സു​പ്രീം​കോ​ട​തി​യി​ൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പൊ​ലീ​സ്​ കാ​വ​ലും മ​റ്റു​മാ​യി വ്യ​ക്​​തി സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ട്ടു. വി​ശ്വാ​സ​പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നും ന​മ​സ്​​ക​രി​ക്കു​ന്ന​തി​നും നോ​െ​മ്പ​ടു​ക്കു​ന്ന​തി​നും ത​ട​സ്സം നേ​രി​ട്ടു. അ​ന്യാ​യ​മാ​യ ത​ട​ങ്ക​ലി​ൽ അ​നു​ഭ​വി​ച്ച ഇ​ത്ത​രം പീ​ഡ​ന​ങ്ങ​ൾ​ക്കാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം ചോ​ദി​ക്കു​ന്ന​തെ​ന്ന്​ ഹാ​ദി​യ ബോ​ധി​പ്പി​ച്ചു. ഇ​തോ​ടൊ​പ്പം മു​സ്‌​ലിം ആ​യി തു​ട​ർ​ന്നും ജീ​വി​ക്ക​ണ​മെ​ന്നും അ​തി​നു​ള്ള പൂ​ര്‍ണ​സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ലു​ണ്ട്.

മ​തം​മാ​റ്റം, ഷ​ഫി​ന്‍ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹം എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ഹാ​ദി​യ​ക്ക്​ സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍പ്പി​ക്കാ​ൻ ചീ​ഫ് ജ​സ്​​റ്റി​സ്​ അ​നു​വാ​ദം ന​ൽ​കി​യി​രു​ന്നത്. വി​വാ​ഹ ശേ​ഷം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​പ്പോ​ൾ ഇ​സ്​​ലാ​മി​ൽ​ നി​ന്ന്​ പി​ന്മാ​റു​ന്ന​തി​ന്​ ശി​വ​ശ​ക്​​തി യോ​ഗ സെന്‍ററി​ൽ​ നി​ന്ന​ട​ക്കം നി​ര​വ​ധി പേ​ർ സ​മ്മ​ർ​ദ​വു​മാ​യി വ​ന്നി​രു​ന്നു​വെ​ന്നും ഹാ​ദി​യ ബോ​ധി​പ്പി​ച്ചു. 

അ​തേ​സ​മ​യം, സ​ത്യ​സ​ര​ണി​ക്കും സൈ​ന​ബ​ക്കു​മെ​തി​രെ ഭീ​ക​ര​വാ​ദം അ​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ഹാ​ദി​യ​യു​ടെ പി​താ​വ്​ അ​ശോ​ക​നും കോടതിയിൽ സ​ത്യ​വാ​ങ്​​​മൂ​ലം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഹാ​ദി​യ​യു​ടെ മ​തം​മാ​റ്റ​വും ഷ​ഫി​ൻ ജ​ഹാ​നു​മാ​യു​ള്ള വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​തു​വ​രെ ഉ​ന്ന​യി​ച്ച തീ​വ്ര​വാ​ദ, ഭീ​ക​ര​വാ​ദ ആ​രോ​പ​ണ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്​ അ​ശോ​ക​ൻ ചെയ്തിട്ടുള്ളത്. 

Tags:    
News Summary - HadiyaCase:

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.