കോടതി വിവാഹം അസാധുവാക്കിയ യുവതിയെ പൊലീസ് ബലംപ്രയോഗിച്ച് വീട്ടിലാക്കി

കൊച്ചി: ഹൈകോടതി വിവാഹം അസാധുവാക്കിയ യുവതി ഹാദിയ മാതാപിതാക്കൾക്കൊപ്പം പോകാൻ തയാറാകാത്തതിനെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഹോസ്റ്റലില്‍ നിന്നും വീട്ടിലേക്ക് യുവതിയെ കൊണ്ടു പോകുന്നതിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. താന്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറിയതാണെന്നും തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും യുവതി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വിളിച്ചു പറഞ്ഞു. പൊലീസിന്‍റെ സഹായത്തോടെ യുവതിയെ വീട്ടിലേക്ക് കൊണ്ടു പോകണമെന്ന് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. 

കഴിഞ്ഞ ദിവസമാണ് മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടയച്ച്​ ഹൈകോടതി ഉത്തരവ്​ പുറപ്പെടുവിച്ചത്. വിവാഹത്തിന്​ മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്​ത്രീയെയും അവരുടെ ഭർത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനിൽക്കാത്തതുമാണെന്നാണ് കോടതി വിലയിരുത്തിയത്. 

മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ക്കാന്‍ തടഞ്ഞുവെച്ചിരിക്കുന്ന മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്​ പെൺകുട്ടിയുടെ പിതാവ്​ വൈക്കം സ്വദേശി അശോകൻ നൽകിയ ഹരജി പരിഗണിച്ചായിരുന്നു​ ഹൈകോടതി വിധി. ​

Tags:    
News Summary - hadiya shefin Marriage case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.