ന്യൂഡൽഹി: ഹാദിയ കേസ് എൻ.െഎ.എക്ക് കൈമാറിയ സുപ്രീംകോടതി വിധി തിരിച്ചുവിളിക്കണമെന്നും അവരെ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് ശഫിൻ ജഹാൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടി.
വെള്ളിയാഴ്ച പരിഗണിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഒക്ടോബർ മൂന്നിലേക്കാണ് മാറ്റിയത്. കോടതിയിൽ കേസുള്ളതിനാൽ ഇടപെടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിലപാട് വ്യക്തമാക്കുേമ്പാഴാണ് സുപ്രീംകോടതിയിലെ കേസ് വീണ്ടും നീണ്ടുപോകുന്നത്. അതിനിടെ, ഹാദിയയുടെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമീഷന് എസ്.െഎ.ഒ പരാതി നൽകി.
ഹാദിയയുടെ മതംമാറ്റം എൻ.െഎ.എ അന്വേഷിക്കാൻ കഴിഞ്ഞമാസം 17ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ഹരജി ശഫിൻ ജഹാൻ സമർപ്പിച്ചത്. കേരളത്തിലെ വനിതാ ആക്ടിവിസ്റ്റുകൾ ഹാദിയയുടെ വീട്ടിൽ പോയെങ്കിലും അനുമതി നിഷേധിക്കപ്പെട്ടതും ഹാദിയയുടെ വീട്ടിൽ നടത്തിയ സന്ദർശനത്തിെൻറ വിഡിയോ രാഹുൽ ഇൗശ്വർ പുറത്തുവിട്ടതും വിധി റദ്ദാക്കി ഹാദിയയെ അടിയന്തരമായി സുപ്രീംകോടതിയിലേക്ക് വിളിപ്പിക്കാൻ പര്യാപ്തമായ സംഭവവികാസങ്ങളാണെന്ന് ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
ഇൗ വീട്ടുതടങ്കൽ താൻ അർഹിക്കുന്നുണ്ടോയെന്നും ഇതാണോ ഇനി തനിക്കുള്ള ജീവിതമെന്ന് ഹാദിയ ചോദിക്കുന്നത് വിഡിയോയിൽ കാണുന്നുണ്ടെന്നും ഹാദിയ വീട്ടുതടങ്കലിലാണെന്ന് ഇൗ വിഡിയോ തെളിയിക്കുന്നുണ്ടെന്നും ഹരജിയിലുണ്ട്. ഹാദിയയെ സന്ദർശിച്ചശേഷം എൻ.ഡി.ടി.വിയോട് സംസാരിച്ച രാഹുൽ ഇൗശ്വർ അവൾ ഒരു മുസ്ലിമായി ജീവിച്ച് മരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. പിതാവ് അശോകെൻറ പക്കൽനിന്ന് നേരിടുന്ന പീഡനവും മോശമായ പെരുമാറ്റവുമാണിത് കാണിക്കുന്നത് എന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.