പാലക്കാട്: ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിന്‍റെ ചക്രം ഊരിത്തെറിച്ചു. പാലക്കാട് ഒറ്റപ്പാലത്താണ് സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസിന്‍റെ മുന്‍ ചക്രമാണ് തെറിച്ചത്. വന്‍ ദുന്തം തലനാരിഴക്കാണ് ഒഴിവായത്. ചക്രം പോയതിന് പിന്നാലെ ഡ്രൈവർ ബസ് സൈഡാക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബസിന്‍റെ ഇന്‍ഷുറന്‍സും ഫിറ്റ്നസും മുടങ്ങികകിക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.
അതേ സമയം കെ.എസ്.ആർ.ടി.സിയുടെ പ്രിയദര്‍ശിനി സൗജന്യ യാത്ര പദ്ധതിയിൽ പുരുഷന്മാര്ക്കും സീറോ ടിക്കറ്റ് (സൗജന്യ ടിക്കറ്റ്) നല്‍കിയെന്ന പരാതി ഗൗരവത്തോടെ പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ അറിയിച്ചു. ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം പ്രിയദര്‍ശിനി ബസില്‍ യാത്ര ചെയ്ത അഞ്ച് പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നല്കിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആദ്യഘട്ടത്തിൽ ചിലർക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ബോധപൂര്‍വം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണ്. സര്‍ക്കാര്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിയാണ് പദ്ധതി നടപ്പാക്കുന്നത്. അതിനിടയില്‍ ചില ജീവനക്കാര്‍ ഇത്തരം രീതികള്‍ കാണിക്കരുത്. പ്രിയദര്‍ശിനി ബസുകളില്‍ ചിലയിടങ്ങളില്‍ കാണുന്ന തിരക്ക് പരിഹരിക്കാന്‍ ക്യൂ സമ്പ്രദായം കൊണ്ടുവരണം. ഇത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി എംഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
കര്‍ക്കടകവാവിന് പ്രിയദര്‍ശിനി എന്ന പേര് മറച്ചുവെച്ച് ഓടിച്ചെന്ന പരാതിയിലും മന്ത്രി പ്രതികരിച്ചു. സ്‌പെഷല്‍ സർവിസുകള്‍ ആയാണ് അന്ന് ബസുകള്‍ ക്രമീകരിച്ചത്. കര്‍ക്കടക വാവ് ദിവസം നല്ല രീതിയില്‍ കെ.എസ്.ആര്‍.ടി.സി സർവിസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. കര്‍ക്കടക വാവിന്റെ ഭാഗമായി തിരുവല്ല പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷല്‍ സർവിസുകളില്‍ പ്രിയദര്‍ശിനി സൗജന്യയാത്ര ബോര്‍ഡ് മറച്ചിരുന്നുവെന്നായിരുന്നു ആരോപണം.
പ്രിയദർശിനി ബസിൽ യാത്രക്കാരായ പുരുഷന്മാർക്ക് ‘സീറോ ടിക്കറ്റ്’ നൽകിയ സംഭവത്തിൽ മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവിസ് നടത്തുന്ന പെരുമ്പാവൂർ ഡിപ്പോയിലെ കണ്ടക്ടർ വിജയനെതിരെ അധികൃതർ നടപടിക്ക് ശിപാർശ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗത്തിന് റിപ്പോർട്ട് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.