മലപ്പുറം: മലപ്പുറത്ത് കുടിവെള്ള പദ്ധതിക്കായി നിർമിച്ച കുഴിയിൽ വീണ് ചുമട്ടുതൊഴിലാളി മരിച്ചു. കുന്നത്തേരി മുസ്തഫ(60)യാണ് മകനോടൊത്ത് ബൈക്കിൽ സഞ്ചരിക്കവെ അപകടത്തിൽപ്പെട്ടത്. ചെമ്മാട് ടൗണിലെ സി.ഐ.ടി.യു യൂണിയന്‍ ചുമട്ടുതൊഴിലാളിയായിരുന്നു മുസ്തഫ. ബുധനാഴ്ച രാത്രി 11ഓടെയാണ് അപകടമുണ്ടായത്. ചെമ്മാട്-കക്കാട് റോഡിൽ ചന്തപ്പടി ഭാഗത്ത് വെച്ചായിരുന്നു അപകടം. കുഴിയിൽ തെന്നി ബൈക്ക് നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കുടിവെള്ള പദ്ധതിക്കായി പൈപ്പിടാന്‍ എടുത്ത കുഴി മൂടിയിരുന്നില്ല. ഇത് അപകടത്തിന് വഴിവെച്ചുവെന്ന് നാട്ടുകാർ പറയുന്നു. നാളുകളായി റോഡ് പൂർവ്വസ്ഥിതിയിലാകാതെ കിടക്കുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട അധികാരികൾക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. നിലവിൽ ഈ അനാസ്ഥയിൽ ഒരു മരണം സംഭവിച്ചതോടെ നാട്ടുകാർ രോഷത്തിലാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.