ഹാദിയ കേസ്​ സുപ്രീംകോടതി ഇന്ന്​ പരിഗണിക്കും

ന്യൂഡൽഹി: ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത ഹൈകോടതി വിധിക്കെതിരായി ഭർത്താവ്​ ഷെഫിൻ ജഹാൻ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഷെഫിന്‍ ജഹാന്‌ ഭീകര ബന്ധം ആരോപിച്ച് ഹാദിയയുടെ അച്ഛന്‍ അശേകന്‍ നല്‍കിയ ഹര്‍ജിയും പരിഗണനക്കെടുത്തേക്കും . ഷെഫിനെതിരായുള്ള അന്വേഷണത്തിന്‍റ ആദ്യ റിപ്പോർട്ട് എന്‍.ഐ.എ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദ് ചെയ്യാന്‍ ഹൈകോടതിക്ക് അധികാരമുണ്ടോ എന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പരിശോധിക്കുക.

ഹൈകോടതി നടപടി തെറ്റാണ് എന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷെഫിന്‍ ജഹാന്‍റെയും എന്‍. ഐ.എയുടെയും അഭിഭാഷകര്‍ തമ്മില്‍ നേരത്ത കേസ് പരിഗണിക്കവെ വാക്ക് തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ വൈകാരികമായി വാദി ക്കതരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  ഐ.എസ് ബന്ധം ആരോപിച്ച് എൻ.​​െഎ.എ ഒക്ടോബറിൽ അറസ്റ്റ് ചെയ്ത മന്‍സി ബുറാഖുമായി ഷെഫിന്‍ ജഹാന് ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഹാദിയയുടെ അച്ഛന്‍ അശോകന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ സംഭാഷണങ്ങളുടെ രേഖയും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് കോടതിയുടെ പരിഗണനക്ക് വന്നേക്കും.

അതിനിടെ, ജ​സ്​​റ്റി​സ്​ ആ​ർ.​വി. ര​വീ​ന്ദ്ര​​​െൻറ മേ​ല്‍നോ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് അ​ട്ടി​മ​റി​ച്ച​തി​ന്​ എ​ൻ.​െ​എ.​എ​ക്കെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ടു​ന്ന അ​പേ​ക്ഷ​യും ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്ന ഹാ​ദി​യ​യു​ടെ വി​ഡി​യോ പു​റ​ത്തു​വ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ഹാ​ദി​യ​ക്ക്​ പ​റ​യാ​നു​ള്ള​ത്​ കേ​ൾ​ക്ക​ണ​െ​മ​ന്ന്​ ആ​വ​ശ്യ​പ്പെ​ടു​ന്ന​​ അ​പേ​ക്ഷ​യു​ം ഷെഫിൻ ജഹാൻ ​േകാടതിയിൽ സമർപ്പിച്ചിട്ടുണ്ട്​. 

Tags:    
News Summary - hadiya Case Consider Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.