ജിം ട്രെയിനർ വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ശരീരത്തിൽ നീല പാടുകൾ

വടക്കാഞ്ചേരി (തൃശുർ): ജിം ട്രെയിനറായ യുവാവിനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുമരനെല്ലൂർ-ഒന്നാംകല്ല് ചങ്ങാലി പടിഞ്ഞാറേതിൽ മണികണ്ഠന്റെ മകൻ മാധവിനെയാണ് (27) കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ശരീരത്തിൽ നീല പാടുകളോടെയാണ് മൃതദേഹം കണ്ടത്.

ഓട്ടുപാറ ലൈഫ് സ്റ്റൈൽ ജിമ്മിൽ ട്രെയിനറായിരുന്നു മാധവ്. ജിമ്മിൽ പോകാനായി ദിവസവും പുലർച്ച നാലിന് എഴുന്നേൽക്കുന്ന മകൻ 4.30 ആയിട്ടും എഴുന്നേൽക്കാതായപ്പോൾ അമ്മ നാട്ടുകാരെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിത്തുറന്ന് നോക്കിയപ്പോൾ നീല നിറത്തോടെ ചലനമറ്റുകിടക്കുകയായിരുന്നു. അൽപം രക്തവുമുണ്ടായിരുന്നു. ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലേദിവസം വീട്ടുപറമ്പിൽ പാമ്പിനെ കണ്ടതായും പടമെടുത്ത് സുഹൃത്തിന് അയച്ചു കൊടുത്തതായും പറയുന്നു.

പ്രാഥമിക പരിശോധനയിൽ വ്യക്തമാകാത്ത സാഹചര്യത്തിൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്യാൻ ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. മാതാവ്: കുമാരി. സഹോദരി: ചിത്ര.

Tags:    
News Summary - Gym trainer found dead in home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.