Posted On
date_range Updated On
date_range കൃഷ്ണൻ നമ്പൂതിരി ഗുരുവായൂര് മേൽശാന്തി
ഗുരുവായൂര്: ക്ഷേത്രം മേൽശാന്തിയായി പൊട്ടക്കുഴി മനയിൽ കൃഷ്ണൻ നമ്പൂതിരിയെ (44) തെരഞ് ഞെടുത്തു. ഓതിക്കൻ കുടുംബാംഗമായ ഇദ്ദേഹം രണ്ടാം തവണയാണ് മേൽശാന്തിയാകുന്നത്. വാവന്ന ൂർ സ്വദേശിയായ ഇദ്ദേഹം ഏറെക്കാലമായി ഗുരുവായൂർ തെക്കേനട സമൂഹം റോഡിന് സമീപമാണ് താമസം. ഏപ്രിൽ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള ആറ് മാസമാണ് കാലാവധി. ഉച്ചപ്പൂജക്കുശേഷമാണ് മേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടന്നത്.
മാർച്ച് 31ന് അത്താഴപൂജക്ക് ശേഷം സ്ഥാനമേൽക്കും. കോഴിക്കോട് ബാലുശേരി പാലക്കാട്ട് മനയിൽ ശുഭ അന്തർജനമാണ് ഭാര്യ. ദേവിക, പാർവതി, ഹരി എന്നിവരാണ് മക്കൾ.
മാർച്ച് 31ന് അത്താഴപൂജക്ക് ശേഷം സ്ഥാനമേൽക്കും. കോഴിക്കോട് ബാലുശേരി പാലക്കാട്ട് മനയിൽ ശുഭ അന്തർജനമാണ് ഭാര്യ. ദേവിക, പാർവതി, ഹരി എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.