യുവാവ് അയൽവീട്ടിലെ ടെറസിൽ വെടിയേറ്റു മരിച്ച നിലയിൽ

കൊച്ചി: പോത്താനിക്കാട് യുവാവിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പുളിന്താനം കുഴിപിളളിൽ പ്രസാദ് (45)നെയാണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പോത്താനിക്കാട് കാക്കൂച്ചിറ സജീവൻെറ വീടിൻെറ ടെറസിലാണ് പ്രസാദിനെ മരിച് ച നിലയിൽ കണ്ടെത്തിയത്.

വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന സമീപത്ത് എയർഗൺ തകർന്ന നിലയിൽ കാണപെട്ടു. സജീവൻെറ ഉടമസ്ഥതയിലുള്ളതാണ് ഈ എയർഗൺ. സജീവൻെറ കോഴിഫാമിലെ ജീവനക്കാരൻ കൂടിയാണ് പ്രസാദ്. ഇവരുടെ സുഹൃത്ത് ബിജുവാണ് മൃതദേഹം കണ്ടെത്തിയതും പൊലീസിൽ അറിയിച്ചതും.

ഇന്നലെ രാത്രി 9.30 വരെ ഇരുവരും ടെറസിനു മുകളിലിരുന്ന് മദ്യപിച്ചിരുന്നതായി ബിജു പൊലീസിനു മൊഴി നൽകി. തുടർന്ന് പ്രസാദിനെ വീട്ടിൽ കൊണ്ടാക്കി. രാവിലെ സജീവൻെറ തോട്ടത്തിലേക്കു പോകാനായി പ്രസാദ് എത്തുമെന്ന് പറഞ്ഞിരുന്നു. പ്രസാദിനെ വീട്ടിൽ അന്വേഷിച്ച് കാണാതായപ്പോൾ സജീവൻെറ വീട്ടിലും പരിസരത്തും അന്വേഷിക്കുകയായിരുന്നു.

ഈ സമയത്താണ് ടെറസിൽ മൃതദേഹം കണ്ടെത്തിയതെന്ന് ബിജു പറയുന്നു. സംഭവത്തിൽ സജീവനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ബിജുവിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Tags:    
News Summary - gunshot death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.