മുംബൈ: കോവിഡ് മഹാമാരിയുടെ തിരിച്ചടിക്കിടയിലും മധ്യപ്രദേശിന്റെയും ഒഡിഷയുടെയും മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) ആറു വർഷത്തിനിടെ ഇരട്ടിയിലധികം വർധിച്ചതായി റിപ്പോർട്ട്. എന്നാൽ, കേരളം ഉയർന്ന ജി.എസ്.ഡി.പിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ പത്തിൽനിന്ന് പുറത്തായി. കേരളത്തിനു പകരം സാമ്പത്തിക വളർച്ചയിൽ കുതിപ്പ് പ്രകടമാക്കിയ മധ്യപ്രദേശ് ആദ്യ 10 സ്ഥാനങ്ങളിൽ ഇടംനേടി.
മഹാരാഷ്ട്ര, തമിഴ്നാട് എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഉത്തർപ്രദേശിന് പകരം കർണാടക മൂന്നാം സ്ഥാനത്തും അഞ്ചാമതായിരുന്ന ഗുജറാത്ത് നാലാമതുമായി. പുതുതായി പട്ടികയിൽ ഇടംനേടിയ ഏക സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ 2016 സാമ്പത്തിക വർഷത്തേക്കാൾ 2022ൽ ജി.എസ്.ഡി.പി ഇരട്ടിയായതായി ഇന്ത്യ റേറ്റിങ്സ് ആൻഡ് റിസർച് വാർത്തക്കുറിപ്പിൽ അറിയിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, കർണാടക, ഗുജറാത്ത്, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവയായിരുന്നു 2016ലെ പട്ടികയിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.