കേന്ദ്ര മന്ത്രിമാരുടെ സംഘം കശ്മീർ സന്ദർശനത്തിന്

ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ജനോപകാര പദ്ധതികളെ കുറിച്ച ് വിശദീകരിക്കുന്നതിനുമായി കേന്ദ്ര മന്ത്രിമാരുടെ സംഘം ജമ്മു കശ്മീരിൽ സന്ദർശനം നടത്തും. ജനുവരി 19നും 24നും ഇടയിലായിരിക്കും സന്ദർശനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കശ്മീരിലെയും ജമ്മുവിലെയും വിവിധ ജില്ലകൾ സംഘം സന്ദർശിക്കും. മന്ത്രിമാരായ ജി. കിഷൻ റെഡ്ഡി, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി, കിരൺ റിജിജു, അനുരാഗ് താക്കൂർ, പ്രഹ്ലാദ് ജോഷി, രമേശ് പൊഖ്രിയാൽ എന്നിവർ സംഘത്തിലുണ്ടാകുമെന്നാണ് വിവരം.

'കേന്ദ്ര മന്ത്രിമാരുടെ സംഘം മേഖല സന്ദർശിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്തുകയെന്ന നിർദേശം ഉണ്ട്. കേന്ദ്ര നടപടി ജനങ്ങൾക്ക് ഗുണകരമായ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന് മനസിലാക്കുകയും പ്രതികരണം അറിയുകയുമാണ് ലക്ഷ്യം' -ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞയാഴ്ച, വിദേശ പ്രതിനിധികളുടെ 15 അംഗ സംഘത്തെ കേന്ദ്ര സർക്കാർ കശ്മീർ സന്ദർശനത്തിന് അയച്ചിരുന്നു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും രണ്ട് കേന്ദ്ര ഭരണപ്രദേശമായി വിഭജിച്ചതിനും ശേഷം ആദ്യമായാണ് കേന്ദ്ര മന്ത്രിമാരുടെ സംഘം സന്ദർശനത്തിനെത്തുന്നത്. അഞ്ച് മാസം പിന്നിട്ടിട്ടും മേഖല സാധാരണ നിലയിലേക്ക് തിരികെയെത്താത്ത സാഹചര്യമാണുള്ളത്.

Tags:    
News Summary - group of ministers to travel to Jammu-Kashmir next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.