ന്യൂഡല്‍ഹി: ഡി.സി.സി പ്രസിഡന്‍റുമാരെ നിശ്ചയിച്ചപ്പോള്‍ തഴയപ്പെട്ടുവെന്ന വികാരം പേറുന്ന എ ഗ്രൂപ് നേതാക്കള്‍ ഡല്‍ഹിയില്‍ ഹൈകമാന്‍ഡ് പ്രതിനിധികളെ കണ്ട് അതൃപ്തി അറിയിച്ചു. സംഘടന തെരഞ്ഞെടുപ്പ് വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ മതിയായ പ്രാതിനിധ്യം ഗ്രൂപ്പിന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇടപെട്ടു തയാറാക്കിയ ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ മുതല്‍ ഉള്ളില്‍ രോഷം പുകക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡല്‍ഹി യാത്രാസംഘത്തില്‍ നിന്ന് വിട്ടുനിന്നു. എ-ഗ്രൂപ് നേതാക്കളായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എം. ഹസന്‍ എന്നിവരാണ് കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി എന്നിവരെ കണ്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരെ കാണാന്‍ സമയം ചോദിച്ചില്ല.
ഡി.സി.സി പ്രസിഡന്‍റുമാരുടെ ലിസ്റ്റില്‍ മാറ്റം എളുപ്പമല്ളെന്ന് തിരിച്ചറിയുന്നതുകൊണ്ടുതന്നെ, അത്തരമൊരു ആവശ്യം എ-ഗ്രൂപ് ഉന്നയിച്ചില്ല. എന്നാല്‍, രാഷ്ട്രീയകാര്യ സമിതിയിലെ മുതിര്‍ന്ന അംഗങ്ങളോടെല്ലാം അഭിപ്രായം ചോദിക്കുകയും അതനുസരിച്ച് ലിസ്റ്റ് നല്‍കുകയും ചെയ്തശേഷം പുറത്തുവന്ന പട്ടികയിലെ പേരുകള്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വിശേഷിപ്പിക്കപ്പെട്ടതിനോടുള്ള അതൃപ്തിയാണ് പ്രകടിപ്പിച്ചതെന്ന് എ-ഗ്രൂപ് നേതാക്കള്‍ പറയുന്നു. പ്രഖ്യാപിച്ച പട്ടിക മാറ്റണമെന്ന് തങ്ങള്‍ പറയുന്നില്ല, പക്ഷേ, ഐ-ഗ്രൂപ്പുകാര്‍ സ്വയം മേധാവിത്വം അവകാശപ്പെടുന്നത് ശരിയല്ല. എല്ലാവരോടും കൂടിയാലോചിച്ച് ഗ്രൂപ്പിനതീതമായ പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഗ്രൂപ് അടിസ്ഥാനത്തില്‍ കാണേണ്ടതില്ളെന്നും എ-ഗ്രൂപ് നേതാക്കളെ ഹൈകമാന്‍ഡ് പ്രതിനിധികള്‍ അറിയിച്ചു. ഡി.സി.സി പ്രസിഡന്‍റുമാരെ നിശ്ചയിച്ചതില്‍ തനിക്ക് പരാതിയൊന്നുമില്ളെന്ന് ഇതിനിടെ, ഡല്‍ഹിയിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പമല്ലാതെ സംഘടനാ തെരഞ്ഞെടുപ്പു കേരളത്തില്‍ നടത്താന്‍ ഭരണഘടനാപരമായ ബുദ്ധിമുട്ട് കോണ്‍ഗ്രസിനുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ ഉറപ്പ് പാലിക്കപ്പെടണമെന്ന താല്‍പര്യവും എ-ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്.
രാഷ്ട്രീയകാര്യ സമിതി, ഡി.സി.സി പുന$സംഘടന എന്നിവ കഴിഞ്ഞാല്‍ സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്ന ഉറപ്പാണ് നേരത്തേ നല്‍കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.