തിരുവനന്തപുരം: ലോക്സഭ തെരെഞ്ഞടുപ്പിൽ സ്ഥാനാർഥികളെ നിർദേശിക്കാനുള്ള പ്രദ േശ് സ്ക്രീനിങ് കമ്മിറ്റിയിൽ എ വിഭാഗത്തിന് പ്രാതിനിധ്യമില്ല. സാധാരണ കെ.പി.സി.സി പ്രസിഡൻറും നിയമസഭകഷി നേതാവും സംസ്ഥാനത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമാണ് സ്ക്രീനിങ് കമ്മിറ്റിയിൽ അംഗങ്ങളായിരുന്നത്. മുതിർന്നനേതാവ് എന്ന നിലയിൽ എ.കെ. ആൻറണിയും ഉൾപ്പെട്ടിരുന്നു.
കെ.പി.സി.സി പ്രഡിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപഷനേതാവ് രമേശ് ചെന്നിത്തല, കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരാണ് ഇത്തവണ കമ്മിറ്റിയിലുള്ളത്. മുല്ലപ്പള്ളിക്ക് ഗ്രൂപ്പില്ലെന്നും മറ്റുള്ളവർ ഒരേ പക്ഷത്തുള്ളവരാണെന്നുമാണ് എ വിഭാഗം പ്രവർത്തകരുടെ വികാരം.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറിയെന്ന നിലയിൽ അവിടെ സ്ക്രീനിങ് കമ്മിറ്റി അംഗമാണെങ്കിൽ കേരളത്തിലെ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതിലാണ് എ വിഭാഗത്തിന് നിരാശ.
സ്ക്രീനിങ് കമ്മിറ്റികൾ ശിപാർശ ചെയ്താലും അവസാന വാക്ക് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയിലാണെന്നിരിക്കെ ഇതിലൊന്നും കാര്യമില്ലെന്നാണ് മുതിർന്ന നേതാവ് പ്രതികരിച്ചത്. ജില്ല കോൺഗ്രസ് കമ്മിറ്റികൾ ശിപാർശ ചെയ്യുന്ന പേരുകൾ ഹൈകമാൻഡിന് കൈമാറുകയെന്ന ചുമതല മാത്രമായിരിക്കും ഇൗ കമ്മിറ്റിക്ക്. മൂന്ന് പേരുകളാണ് നിർദേശിക്കേണ്ടത്. ഇതിന് സമാന്തരമായി പോഷകസംഘടനകളും സ്ഥാനാർഥി പട്ടികയുമായി ഡൽഹിക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.