തൃശൂർ: കലോത്സവേദിയിൽ ഹരിത ഉൽപന്നങ്ങൾ ഏറ്റുവാങ്ങി. പ്രധാനവേദിക്കു സമീപം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് , വി.എം.സുധീരൻ എന്നിവർ ചേർന്ന് മുളങ്കുട്ടകൾ ഏറ്റുവാങ്ങി. ഹരിത പ്രോട്ടോക്കോൾ പ്രചാരണാർഥം നിർമിച്ച മുളങ്കുടിലുകളും സന്ദർശിച്ചു. ടി.എൻ. പ്രതാപൻ അധ്യക്ഷത വഹിച്ചു. ജില്ലയിലെ സ്കൂളുകളിലെ എൻ.എസ്.എസ് വളൻറിയർമാരാണ് കലോത്സവ വേദികളിലെ മാലിന്യം സംഭരിക്കാനുള്ള മുളക്കുട്ടകളും ഓലകൊണ്ടുള്ള വല്ലങ്ങളും നിർമിച്ചത്. മുളയുടെ 300 ഗ്ലാസുകളാണ് സംഭാര വിതരണത്തിന് ഉപയോഗിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ, ഗ്രീൻ പ്രോട്ടോക്കോൾ കൺവീനർ ടോണി അഗസ്റ്റിൻ, വി.എച്ച്.എസ്.ഇ മേഖല അസി. പ്രഫ. ഡോ.ലീന രവിദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.