ഗൗരി നേഘയുടെ മരണം: പ്രിൻസിപ്പൽ രാജിവെച്ചു

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷെവലിയര്‍ ജോൺ രാജിവെച്ചു. ചൊവ്വാഴ്​ച രാത്രിയോടെയാണ്​ രാജിവിവരം സ്ഥിരീകരിച്ചത്​. 

ഇനി ഒന്നരമാസം കൂടിയാണ് പ്രിന്‍സിപ്പലിന് സേവന കാലാവധിയുള്ളത്. കേസില്‍ പ്രതികളായ അധ്യാപകര്‍ക്ക് കേക്ക് മുറിച്ച് സ്വീകരണം നല്‍കിയ സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ മാനേജ്‌മ​​െൻറിന് വിദ്യാഭ്യാസ വകുപ്പ് കത്തുനല്‍കിയിരുന്നു. എന്നാൽ, സ്​കൂൾ അധികൃതർ നടപടിയെടുക്കാതിരുന്നതിനെ തുടർന്ന്​ പ്രതിഷേധം ശക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പ്രിൻസിപ്പൽ രാജിവെച്ചത്​. 

Tags:    
News Summary - Gowri Nekha death case; Principal Resigned-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.