പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന് അർഹതയില്ല -ഹൈകോടതി

കൊച്ചി: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് വീണ്ടും ഹൈകോടതി. പണിമുടക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി വേണമെന്നും അവർക്ക് ശമ്പളത്തിന് അർഹതയില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

പണിമുടക്കുന്നവർക്കും ശമ്പളം നൽകി, പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഹൈകോടതി ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പ്രസ്തുത പണിമുടക്കിൽ സർക്കാർ ജീവനക്കാർ പങ്കെടുത്തിരുന്നു.

പണിമുടക്കുന്നവർക്ക് സർക്കാർ ഖജനാവിൽനിന്ന് ശമ്പളം നൽകുന്നത് ശരിയല്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Govt employees on strike not entitled to salary says HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.