എം.എം. മണി

'കണ്ടാൽ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ്, സതീശൻ ചിരിച്ചുകൊണ്ട് കഴുത്തറുക്കും' -എം.എം. മണി

തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശവുമായി സി.പി.എം നേതാവും മുൻ ഉടുമ്പൻചോല എം.എൽ.എയുമായ എം.എം മണി. വി.ഡി. സതീശൻ ഒന്നാന്തരം തട്ടിപ്പുകാരനാണെനന്നും അദ്ദേഹത്തെപോലെ അത്രയും നയവഞ്ചകരില്ല എന്നും എം.എം. മണി പറഞ്ഞു. മൂന്നാറിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം എം.എം. മണി നടത്തിയത്.

'വി.ഡി സതീശന്റെ ചിരി കണ്ടാൽ ഏതൊരാളും വീണു പോകും, പക്ഷേ കണ്ടാൽ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്നും' എം.എം മണി പറഞ്ഞു. വി.എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സർക്കാർ നടപ്പിലാക്കിയ ക്ഷേമപ്രവർത്തനം, പാർപ്പിട പദ്ധതി, പെൻഷൻ, സ്ത്രീകൾക്ക് നൽകിയ ആനുകൂല്യം എന്നിവയെല്ലാം തകർക്കാൻ വി.ഡി സതീശന്റെ സർക്കാർ ശ്രമിക്കുന്നുണ്ട്. പലതരം തട്ടിപ്പുകൾ പറഞ്ഞാണ് അദ്ദേഹവും പാർട്ടിയും അധികാരത്തിൽ എത്തിയത്. ഇത്തരം ശ്രമങ്ങളെ പരാജയപ്പെടുത്താൻ വിട്ടുവീഴ്ചയില്ലാതെ പോരാടുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും എം.എം മണി വ്യക്താക്കി.

Tags:    
News Summary - MM Mani Abusive remark on VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.