നിയമസഭ പാസ്സാക്കിയ അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പുവെച്ചു

തിരുവനന്തപുരം: സർക്കാറുമായുള്ള തർക്കം തുടരുന്നതിടെ അഞ്ച് ബില്ലുകളില്‍ ഗവർണർ ഒപ്പുവെച്ചു. വിവാദമില്ലാത്ത ബില്ലുകളിൽ ആണ് ഗവർണർ ഒപ്പിട്ടത്. സർവകലാശാല, ലോകായുക്ത ബില്ലുകൾ ഒഴികെയുള്ളവയിലാണ് ഗവർണർ ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടത്. പതിനൊന്ന് ബില്ലുകളായിരുന്നു നിയമസഭ പാസാക്കി ഗവർണർക്ക് അയച്ചത്.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നും നേരത്തെ തന്നെ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് വൈകിട്ട് ഡല്‍ഹിയിലേക്ക് പോവുന്ന ഗവര്‍ണര്‍ ഗുവാഹതി, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ പരിപാടികള്‍ക്ക് ശേഷം ഒക്ടോബര്‍ മൂന്നിനാണ് മടങ്ങിയെത്തുക. 

രാ​ജ്ഭ​വ​നി​ലേ​ക്ക് ഇ​നി മു​ത​ൽ ഫ​യ​ലു​മാ​യി പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​നെ അ​യ​ക്ക​രു​തെ​ന്ന് കഴിഞ്ഞ ദിവസം ഗവർണർ നിർദേശം നൽകിയിരുന്നു. രാ​ജ്യ​ത്ത് മ​റ്റൊ​രു സം​സ്ഥാ​ന​ത്തും ഇ​ല്ലാ​ത്ത​വി​ധ​മാ​ണ് കേ​ര​ള​ത്തി​ലെ കാ​ര്യ​ങ്ങ​ൾ. ഒ​രു മ​ന്ത്രി​ക്ക് പ​തി​ന​ഞ്ചും ഇ​രു​പ​തു​മാ​ണ്​ പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ൾ. ഇ​വ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം ക​ഴി​യു​മ്പോ​ൾ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​തു​ട​ങ്ങും. ഗ​വ​ർ​ണ​റാ​യ ത​നി​ക്ക് നാ​ലു​പേ​രാ​ണ് പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​ലു​ള്ള​ത്. പാ​ർ​ട്ടി നി​യ​മി​ക്കു​ന്ന പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ളാ​ണ് മ​ന്ത്രി​മാ​രു​ടെ ഓ​ഫി​സി​ൽ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്.

പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ളു​മാ​യി​ട്ടാ​ണ് പ​ല​പ്പോ​ഴും മ​ന്ത്രി​മാ​ർ ത​നി​ക്ക് മു​ന്നി​ൽ വ​രാ​റു​ള്ള​ത്. ഫ​യ​ലു​ക​ൾ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ചോ​ദി​ച്ചാ​ൽ മ​ന്ത്രി​മാ​ർ പേ​ഴ്സ​ന​ൽ സ്റ്റാ​ഫി​നെ നോ​ക്കും. തു​ട​ർ​ന്ന് പേ​ഴ്സ​ന​ൽ സ്റ്റാ​ഫാ​ണ് മ​റു​പ​ടി ന​ൽ​കു​ന്ന​ത്. ഇ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ല. ഇ​നി ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഭാ​ഷ പ്ര​ശ്ന​മാ​ണെ​ങ്കി​ൽ മ​ന്ത്രി​മാ​ർ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി വ​ര​ട്ടെ. പേ​ഴ്സ​ന​ൽ സ്റ്റാ​ഫു​ക​ൾ​ക്ക് ഇ​നി​മു​ത​ൽ രാ​ജ്ഭ​വ​നി​ലെ സ്വീ​ക​ര​ണ​മു​റി​യി​ലാ​യി​രി​ക്കും സ്ഥാ​നം. ത​ന്‍റെ ഓ​ഫി​സി​ലേ​ക്ക് മ​ന്ത്രി​മാ​ർ​ക്കൊ​പ്പം പ്ര​വേ​ശ​ന​മു​ണ്ടാ​കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കിയിരുന്നു. 

News Summary - governor signed five bills passed by the legislature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.