ആശാവർക്കർമാരോടുള്ള സർക്കാരിന്റെ സമീപനം കടുത്ത അനീതിയെന്ന് വി.എം. സുധീരൻ

തിരുവനന്തപുരം: ആശാവർക്കർമാരോടുള്ള സർക്കാരിന്റെ സമീപനം കടുത്ത അനീതിയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. അവരുന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിവരുന്ന സമരത്തിന് രമ്യമായ പരിഹാരം ഉണ്ടാക്കുന്നതിന് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തിൽ വി.എം. സുധീരൻ ആവശ്യപ്പെട്ടു.

സമൂഹത്തിന് മികച്ച സേവനം നൽകിവരുന്ന ആശാവർക്കർമാരെ സമരത്തിലേക്ക് തള്ളിവിട്ട സർക്കാർ നടപടി ഉചിതമായില്ല. കടുത്ത അനീതിയാണെന്നും മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അടിയന്തിരമായ ഇടപെടൽ ഉണ്ടാകണം. നിഷേധഭാവം വെടിഞ്ഞ് ക്രിയാത്മക സമീപനത്തിൻറെ പാതയിലേയ്‌ക്കു വരാൻ ഇനിയും വൈകരുതെന്നും വി.എം. സുധീരൻ കത്തിൽ കുറിച്ചു. 

Tags:    
News Summary - government's approach towards Asha workers is grossly unfair-vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.